മച്ചൂർ: കടുവയുടെ ആക്രമണത്തിൽ കർണാടകയിൽ യുവാവ് കൊല്ലപ്പെട്ടു. കർണാടകയിലെ മച്ചൂർ കാട്ടുനായ്ക്ക കോളനിയിലെ കുള്ളനെയാണ് കടുവ കടിച്ചു കൊന്നത്. കേരള-കർണാടക അതിർത്തിയിലാണ് സംഭവം. നാല് ദിവസത്തിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ്.
ഗുണ്ടറയിലാണ് കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടത്. പുളിച്ചോട്ടിൽ ചിന്നപ്പ(37) ആണ് കൊല്ലപ്പെട്ടത്.
കർണാടകയിൽ വീണ്ടും കടുവയുടെ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
10:58 PM Jan 31, 2019 | Deepika.com