+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമൻ മലയാളി കഥാകാരൻ എഡ്വേർഡ് നസ്രത്തിന് സാഹിത്യ പുരസ്കാരം

കൊല്ലം: ജർമൻ മലയാളികളുടെ പ്രിയപ്പെട്ട കഥാകാരൻ എഡ്വേർഡ് നസ്രേത്തിന് പ്രഫ.മേരിദാസൻ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ "കഥാമൃതം' സാഹിത്യ പുരസ്കാരത്തിന് അർഹനായി. എഡ്വേർഡിന്‍റെ നത്താൾ രാത്രിയിൽ എന്ന കഥാസമാഹാരത
ജർമൻ മലയാളി കഥാകാരൻ എഡ്വേർഡ് നസ്രത്തിന് സാഹിത്യ പുരസ്കാരം
കൊല്ലം: ജർമൻ മലയാളികളുടെ പ്രിയപ്പെട്ട കഥാകാരൻ എഡ്വേർഡ് നസ്രേത്തിന് പ്രഫ.മേരിദാസൻ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ "കഥാമൃതം' സാഹിത്യ പുരസ്കാരത്തിന് അർഹനായി.

എഡ്വേർഡിന്‍റെ നത്താൾ രാത്രിയിൽ എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്.25,000 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി 17 ന് നടക്കുന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ സഖറിയാ സമ്മാനിക്കും.
എൻബിഎസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

യൂറോപ്യൻ റൈറ്റേഴ്സ് ഫോറം ചെയർമാനും ജർമനിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന നമ്മുടെ ലോകം ദ്വൈമാസികയുടെ പത്രാധിപ സമിതിയംഗവുമാണ് എഡ്വേർഡ്. നത്താൾ രാത്രിയിൽ കൂടാതെ നിരവധി കഥകൾ പുസ്തകരൂപത്തിൽ മുന്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ