+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ലൂർദ് തീർഥാടനം മേയ് 30, 31 തീയതികളിൽ

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഈവർഷത്തെ ലൂർദ്ദ് തീർഥാടനം മേയ് 30, 31 തീയതികളിൽ നടക്കും. 2019 യുവജന വർഷമായി ആചരിക്കുന്ന സാഹചര്യത്തിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ വിശ്വാസി സ
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ലൂർദ് തീർഥാടനം മേയ് 30, 31 തീയതികളിൽ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഈവർഷത്തെ ലൂർദ്ദ് തീർഥാടനം മേയ് 30, 31 തീയതികളിൽ നടക്കും.

2019 യുവജന വർഷമായി ആചരിക്കുന്ന സാഹചര്യത്തിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ വിശ്വാസി സമൂഹത്തെയും അവരുടെ കുടുംബങ്ങളെയും പരിശുദ്ധ ലൂർദ് മാതാവിന് സമർപ്പിക്കുന്ന പുണ്യ നിമിഷം കൂടിയാണ് ഈ തീർഥാടനം. അനുഗ്രഹപ്രദമായ തീർത്ഥാടനത്തിൽ പങ്കുചേരുവാൻ രൂപതയിലെ എല്ലാ വിശ്വാസികളെയും പ്രത്യേകിച്ച് യുവജനങ്ങളെ മാർ ജോസഫ് സ്രാമ്പിക്കൽ ആഹ്വാനം ചെയ്തു.

തീർഥാടകരുടെ സൗകര്യം കണക്കിലെടുത്ത് കോച്ചിനും ഫ്ലൈറ്റിനുമായിട്ടാണ് തീർഥാടനം ക്രമീകരിച്ചിരിക്കുന്നത്. പ്രസ്റ്റൺ, മാഞ്ചസ്റ്റർ , ബർമിംഗ്ഹാം, ലണ്ടൻ എന്നിവിടങ്ങളിൽനിന്ന് കോച്ചിന് പോകാൻ സൗകര്യം ഉണ്ടായിരിക്കും. ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നവർ ലണ്ടനിലെ സ്റ്റാൻഡേർഡ് എയർപോർട്ടിൽനിന്ന് ലൂർദിലേക്ക് നേരിട്ട് യാത്ര ചെയ്യാവുന്നതാണ്.

ഇത്തവണ വളരെ ചുരുങ്ങിയ ചെലവിലാണ് തീർഥാടനം ക്രമീകരിച്ചിരിക്കുന്നത്. താമസവും ഭക്ഷണവും യാത്രയും ഉൾപ്പെടെ ഫ്ലൈറ്റിൽ യാത്ര ചെയ്യുന്ന ഒരാൾക്ക് 380 പൗണ്ടും കോച്ചിൽ യാത്ര ചെയ്യുന്നവർക്ക് 320 പൗണ്ടും ഒരാൾക്ക് ചെലവ് വരും.

കോച്ചുകളിൽ പോകുന്നവർക്ക് ലൂർദ് തീർഥാടനം കഴിഞ്ഞു വരുന്ന അവസരത്തിൽ വിശുദ്ധ കൊച്ചുത്രേസ്യ പുണ്യവതിയുടെ തീർഥാടനകേന്ദ്രമായ
ഫ്രാൻസിലെ ലിസിയും സന്ദർശിക്കുവാൻ അവസരം ഉണ്ടായിരിക്കും. കുട്ടികളുമായി തീർത്ഥാടനത്തിൽ പങ്കെടുക്കുന്നവർക്ക് പാരീസിലെ ഡിസ്നി വേൾഡ് സന്ദർശിക്കുന്നതിന് സൗകര്യം ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: 07767 429852
07915080287 / 07521 976949