+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമനിയിൽ സൈബീരിയൻ തണുപ്പ്

ബർലിൻ :പുതുവർഷത്തിന്‍റെ ആരംഭത്തിൽ തന്നെ ശൈത്യം കടുത്തുവെങ്കിലും ഇപ്പോൾ ജർമനി ഉൾപ്പെടുന്ന യൂറോപ്യൻ രാജ്യങ്ങളിൽ സൈബീരിയൻ തണുപ്പിലേക്ക് നീങ്ങുകയാണ്.കഴിഞ്ഞ രണ്ടു ആഴ്ചകളായി ആൽപ്സ് പർവത നിരകൾക്ക് ചുറ്റ
ജർമനിയിൽ സൈബീരിയൻ തണുപ്പ്
ബർലിൻ :പുതുവർഷത്തിന്‍റെ ആരംഭത്തിൽ തന്നെ ശൈത്യം കടുത്തുവെങ്കിലും ഇപ്പോൾ ജർമനി ഉൾപ്പെടുന്ന യൂറോപ്യൻ രാജ്യങ്ങളിൽ സൈബീരിയൻ തണുപ്പിലേക്ക് നീങ്ങുകയാണ്.

കഴിഞ്ഞ രണ്ടു ആഴ്ചകളായി ആൽപ്സ് പർവത നിരകൾക്ക് ചുറ്റുമുള്ള രാജ്യങ്ങളിൽ കനത്ത മഞ്ഞ് വീഴ്ചയും മൈനസ് ഡിഗ്രി താപനിലയും ആയിരുന്നു. മഞ്ഞ് മലകൾ ഇടിഞ്ഞു ഏതാണ്ട് പന്ത്രണ്ടോളം പേര് മരിക്കുകയും ചെയ്തു. ജർമനിയിലെ ബവേരിയ മേഖല മുഴുവൻ മഞ്ഞിനടി യിലാണ്.

കാലാവസ്ഥ 20 ഡിഗ്രി വരെ എത്തിയിട്ടുണ്ട്. ഇപ്പോൾ സൈബീരിയൻ തണുപ്പിലേക്ക് പതിയെ നടന്നു അടുക്കുക ആണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.
സ്കീയിങ്ങിന് പോയ ആയിരക്കണക്കിന് ആളുകൾ ഹിമപരപ്പിൽ പെട്ടു പോയിരുന്നെങ്കിലും അവരെ എല്ലാം രക്ഷ പെടുത്തിയിരുന്നു. കെട്ടിടങ്ങളുടെ മേൽക്കൂരയിൽ വീണു കിടക്കുന്ന മഞ്ഞ് പാളികൾ ഇപ്പോഴും മാറ്റാൻ സാധിക്കാതെ കിടക്കുകയാണ്.

അന്തരീക്ഷ താപനില വാരാന്ത്യത്തിൽ മൈനസ് ഇരുപത് മുതൽ 25 ഡിഗ്രി വരെ ഉണ്ടാകും എന്നാണ് മുന്നറിയിപ്പ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ