+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുകെ യൂറോപ്യൻ യൂണിയനിൽ തുടരണം : ടസ്ക്

ബ്രസൽസ്: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ മുന്നോട്ടു വച്ച ബ്രെക്സിറ്റ് പിൻമാറ്റ കരാർ ബ്രിട്ടീഷ് പാർലമെന്‍റ് തള്ളിയ സാഹചര്യത്തിൽ ബ്രിട്ടന് എന്തുകൊണ്ട് യൂറോപ്യൻ യൂണിയനിൽ തുടർന്നു കൂടാ എന്ന് യൂറോപ്യ
യുകെ യൂറോപ്യൻ യൂണിയനിൽ തുടരണം : ടസ്ക്
ബ്രസൽസ്: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ മുന്നോട്ടു വച്ച ബ്രെക്സിറ്റ് പിൻമാറ്റ കരാർ ബ്രിട്ടീഷ് പാർലമെന്‍റ് തള്ളിയ സാഹചര്യത്തിൽ ബ്രിട്ടന് എന്തുകൊണ്ട് യൂറോപ്യൻ യൂണിയനിൽ തുടർന്നു കൂടാ എന്ന് യൂറോപ്യൻ കൗണ്‍സിൽ പ്രസിഡന്‍റ് ഡോണൾഡ് ടസ്ക്.

കരാർ സാധ്യമാകുന്നില്ല. കരാറില്ലാത്ത ബ്രെക്സിറ്റ് ആരും ആഗ്രഹിക്കുന്നുമില്ല. പിന്നെ മുന്നിലുള്ള ഏക പോസിറ്റിവ് പരിഹാരം എന്തെന്നു പറയാൻ ആരാണിനി ധൈര്യം കാണിക്കുക എന്നും അദ്ദേഹം ചോദിച്ചു.

കരാർ പാർലമെന്‍റിൽ നിരാകരിക്കപ്പെട്ടതിനോട് യൂറോപ്യൻ യൂണിയൻ നേതാക്കളിൽ നിന്നെല്ലാം പൊതുവേ നിരാശാജനകമായ പ്രതികരണമാണ് ലഭിച്ചത്. ബ്രിട്ടീഷ് പാർലമെന്‍ററി ചരിത്രത്തിൽ തന്നെ അധികാരത്തിലിരിക്കുന്ന സർക്കാരിന്‍റെ ഒരു ബിൽ ഇത്ര വലിയ ഭൂരിപക്ഷത്തിൽ ഇതുവരെ പരാജയപ്പെട്ടിട്ടില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ