ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബറോയിലെ ഡ്യൂക്കുമായ ഫിലിപ്പ് രാജകുമാരൻ ഓടിച്ച എസ്യുവി മറ്റൊരു കാറിലിടിച്ചാണ് അപകടം. അപകടത്തിൽ ചെറുകാറിലുണ്ടായിരുന്ന രണ്ടു സ്ത്രീകൾക്കാണ് പരുക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
97 വയസുള്ള രാജകുമാരൻ ലാൻഡ് റോവറാണ് ഓടിച്ചിരുന്നത്. അപകടത്തിൽ അദ്ദേഹത്തിനു പരുക്കില്ലെങ്കിലും വല്ലാതെ ഞെട്ടിയിരിക്കുകയാണെന്ന് കൊട്ടാരം വൃത്തങ്ങൾ.
സന്ദ്രിംഗ്ഹാമിലെ എ 149 ൽ ക്വീൻ എലിസബെത്ത് റോഡിൽ വച്ചു ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയിരുന്നു അപകടം. സ്ത്രീകൾക്കേറ്റ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ. ലാൻഡ് റോവറിലുണ്ടായിരുന്ന രാജകുമാരന്റെ അംഗരക്ഷകർക്ക് പരിക്കേറ്റിട്ടില്ല.
രാജകുമാരനെയും കൂടെയുണ്ടായിരുന്ന ഡ്രൈവറെയും ബ്രീത്ത് അനലൈസിംഗ് സ്റ്റൈിന് വിധേയമാക്കിയെങ്കിലും ഫലം നെഗറ്റീവാണന്ന് പോലീസ് അറിയിച്ചു. ബ്രിട്ടനിൽ എഴുപതു വയസ് കഴിഞ്ഞവർക്കുള്ള ടെസ്റ്റിന് വിധേയമായി ലൈസൻസ് നേടിയ രാജകുമാരന് വാഹനം ഓടിയ്ക്കാനുള്ള അനുമതിയുണ്ട്. ഓരോ മൂന്നുകൊല്ലത്തിലുമാണ് ഇത്തരക്കാരുടെ ലൈസസൻസ് പുതുക്കൽ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ