ബർലിൻ: ജർമനിയുടെ ചരിത്രത്തിലാദ്യമായി ഒരു ട്രാൻസ്ജെൻഡർ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. ബവേറിയൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ടെസ ഗാൻസെറർ അടുത്ത ആഴ്ച ചുമതലയേൽക്കും.
മാർക്കസ് ഗാൻസററായാണ് ടെസ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. സ്ത്രീയായി മാറിയ ശേഷം വീണ്ടും ചുമതലയേൽക്കുകയാണ്. ലിംഗമാറ്റത്തിനുള്ള നിയമപരമായ സങ്കീർണതകൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് സ്ത്രീ എന്ന നിലയിലുള്ള ആദ്യ വാർത്താ സമ്മേളനത്തിൽ അവർ പ്രഖ്യാപിച്ചു.
2013ലാണ് ആദ്യമായി പാർലമെന്റിലെത്തുന്നത്. ഗ്രീൻ പാർട്ടിയുടെ പ്രതിനിധിയാണ്. മാർക്കസ് എന്ന പേരിൽ പുരുഷനായാണ് ആദ്യ കാലയളവ് പൂർത്തിയാക്കിയത്. ഏതാനും ആഴ്ച മുൻപാണ് ഇനി താൻ സ്ത്രീയായിരിക്കുമെന്ന് പ്രഖ്യാപിക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ