ഗാൾവേ (അയർലൻഡ്): ഗാൾവേ സെൻറ് ജോർജ് സിറിയൻ ഓർത്തഡോക്ൾസ് പള്ളിയുടെ ആഭിമുഖ്യത്തിലും തൂത്തുട്ടി ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിലും എല്ലാവർഷവും നടത്തിവരാറുള്ള നോന്പുകാല റസിഡൻഷ്യൽ ധ്യാനത്തിന്റെ റജിസ്ട്രേഷൻ ഉദ്ഘാടനം ജനുവരി 13 ഞായറാഴ്ച വി. കുർബാനയ്ക്കു ശേഷം നടത്തപ്പെട്ടു.
വി. കുർബാനാന്തരം നടത്തപ്പെട്ട സമ്മേളത്തിൽ അയർലൻഡ് ഭദ്രാസന സെക്രട്ടറി റവ. ഫാ. ജിനോ ജോസഫ് റജിസ്ട്രേഷൻ ഫോം രജിസ്ട്രേഷൻ കണ്‍വീനർ ബിബി പോളിന് നൽകിക്കൊണ്ട് നാലാമത് നോന്പുകാല ധ്യാനത്തിന്റെ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു. ഈ വർഷം ഏപ്രിൽ 15, 16, 17(തിങ്കൾ , ചൊവ്വ, ബുധൻ) തീയതികളിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
തിരക്കുപിടിച്ച യൂറോപ്യൻ ജീവിത സാഹചര്യത്തിൽ സ്വന്തം ജീവിതത്തിലേക്കും ദൈവീക കൃപകളിലേക്കും ദൈവീക വഴികളിലേക്കും തിരിഞ്ഞുനോക്കാൻ ലഭിച്ചിരിക്കുന്ന അസുലഭസന്ദർഭം അയർലൻഡിലുള്ള എല്ലാ വിശ്വാസികളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രസംഗമദ്ധ്യേ വന്ദ്യ. ജിനോ അച്ചൻ ഓർമിപ്പിച്ചു. എല്ലാവർഷത്തെയും പോലെ തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ധ്യാനം എന്നിസിലുള്ള സെന്റ് ഫ്ലാന്നെൻസ് കോളേജിൽ (ST :FLANNENS COLLEGE ,ENNIS ) വച്ചായിരിക്കും നടത്തപ്പെടുക.
റിപ്പോർട്ട്: നോബി സി. മാത്യു