എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷ ഓൺലൈനാകുന്നു

09:51 PM Jan 12, 2019 | Deepika.com
ബംഗളൂരു: എൻജിനിയറിംഗ് കോഴ്സുകളിലേക്ക് സംസ്ഥാനസർക്കാർ നടത്തുന്ന പൊതുപ്രവേശന പരീക്ഷ ഓൺലൈൻ മുഖേനയാക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട് ഈമാസം 19ന് ഉന്നതവിദ്യാഭ്യാസമന്ത്രി ജി.ടി. ദേവഗൗഡയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ അന്തിമതീരുമാനം കൈക്കൊള്ളുമെന്നാണ് അറിയുന്നത്. ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയറും തയാറാക്കിയിട്ടുണ്ട്.

ദേശീയതലത്തിൽ നടക്കുന്ന പൊതുപ്രവേശനപരീക്ഷയുടെ മാതൃകയിൽ കർണാടക സർക്കാർ എൻജിനിയറിംഗ് കോഴ്സുകളിലേക്ക് നടത്തുന്ന പരീക്ഷ പ്രതിവർഷം രണ്ടുലക്ഷത്തോളം വിദ്യാർഥികളാണ് എഴുതുന്നത്. ഓൺലൈൻ സംവിധാനം നിലവിൽ വരുന്നതോടെ നിരവധി വിദ്യാർഥികൾക്ക് അനുഗ്രഹമാകും.