+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രിസ്മസും ന്യൂ ഇയറും അടിച്ച് പൊളിച്ച് കവൻട്രി കേരളാ കമ്യൂണിറ്റി

ലണ്ടൻ: കവൻട്രി കേരളാ കമ്യൂണിറ്റിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ശനിയാഴ്ച ആഘോഷത്തിന്‍റെ ദിനമായിരുന്നു. ഒന്നരക്ക് തുടങ്ങിയ ക്രിസ്മസ് കരോൾ ഗാനങ്ങളോടെ സികെസിയുടെ പരിപാടികൾക്ക് തുടക്കമായി. പലവട്ടം പല വേ
ക്രിസ്മസും ന്യൂ ഇയറും അടിച്ച് പൊളിച്ച് കവൻട്രി കേരളാ കമ്യൂണിറ്റി
ലണ്ടൻ: കവൻട്രി കേരളാ കമ്യൂണിറ്റിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ശനിയാഴ്ച ആഘോഷത്തിന്‍റെ ദിനമായിരുന്നു. ഒന്നരക്ക് തുടങ്ങിയ ക്രിസ്മസ് കരോൾ ഗാനങ്ങളോടെ സികെസിയുടെ പരിപാടികൾക്ക് തുടക്കമായി.

പലവട്ടം പല വേദികളിലും മികവ് തെളിയിച്ച ഹരീഷ് പാലായും ജിനോ ജോണും സുനിൽ ഡാനിയേലും ആണ് കലാ പരിപാടികൾ കോഓർഡിനേറ്റ് ചെയ്തത്. റെനിൻ കടുത്തൂസ്, രേവതി നായർ എന്നിവർ കൊറിയോഗ്രാഫി ചെയ്ത നേറ്റീവിറ്റി ഷോ കുട്ടികൾ ഗംഭീരമാക്കി. അഞ്ചു ജോഷിയും ലിൻസിയാ ജിനോയും കൊറിയോഗ്രാഫി ചെയ്ത ഷ്ളാഷ് മോബ് കവൻട്രിയിലെ യുവതി യുവാക്കൾ ഒരു പുത്തൻ അനുഭവമാക്കി. തുടർന്നങ്ങോട്ട് ഒരു അവാർഡ് നിശയെ വെല്ലുന്ന കലാപരിപാടികളാണ് കവൻട്രി കേരളാ കമ്യൂണിറ്റിയുടെ ടാലന്‍റഡ് ആയിട്ടുള്ള കുട്ടികളും മുതിർന്നവരും ചേർന്ന് പുറത്തെടുത്തത്. ഓരോ പരിപാടികൾക്കും ചേർന്ന ബാക്ക്ഗ്രൗൻഡ്, സ്റ്റേജിൽ വലിയ എൽസിഡി സ്ക്രീനിൽ മാറിമറഞ്ഞത് എല്ലാവർക്കും പുത്തൻ അനുഭവമായി മാറി. കവൻട്രിയിൽ ആദ്യമായാണ് ഒരു എൽസിഡി സ്ക്രീനോടു കൂടി പരിപാടികൾ നടന്നത്.

ഷാജീ പീറ്റർ, അഞ്ചു ജോഷി, റീജാ ബോബി, ഡോണാ ബിജു, നിബു സിറിയക്ക് മഞ്ചു പ്രവീൺ, എവിൻ ഷാജി എന്നിവർ പരിപാടികളുടെ മോഡറേറ്റർമാരായിരുന്നു. സികെസിയുടെ ഒന്നിച്ചുള്ള പ്രവർത്തനങ്ങളെയും കമ്യൂണിറ്റിക്ക് നൽകുന്ന സേവനങ്ങളെയും ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ പുതുവർഷ സന്ദേശത്തിൽ പ്രശംസിച്ചു. സികെസി യുടെ ചാരിറ്റി പ്രവർത്തനങ്ങളെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്ന "സികെസി കനിവ്' ന്‍റെ പ്രവർത്തനോദ്ഘാടനം കമ്മിറ്റി അംഗങ്ങൾ ചേർന്ന് തിരി തെളിച്ച് നിർവഹിച്ചു. തുടർന്നു സ്റ്റീഫൻ കുര്യാക്കോസ് നേതൃത്വം നൽകിയ ഗാനമേളയും അരങ്ങേറി.

എർഡിംഗ്ടൺ മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്‍റ് പ്രകാശ് മൈക്കിൾ മാഗ് നാ വിഷൻ ഡയറക്റ്റർ ഡീക്കൻ ജോയ്സ് ജെയിംസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മാഗ്‌നാ വിഷൻ പുതിയതായി സമകാലീയ വിഷയങ്ങളെ ആസ്പദമാക്കി ഒരു ലൈവ് ടോക് ഷോ ഉടൻ ആരംഭിക്കും എന്നും അറിയിച്ചു. മാഗ്‌നാവിഷൻ ടിവിയിലൂടെ ലൈവായി പ്രോഗ്രാമുകൾ സംപ്രേഷണം ചെയ്തു. യുക്മ നടത്തിയ പരിപാടികളിൽ പങ്കെടുത്തവരെ ട്രോഫി നൽകി ആദരിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും കരോൾ ഗാന മത്സരത്തിൽ പോട്ടേഴ്സ് ഗ്രീൻ ഒന്നാം സ്ഥാനവും ഡോർചസ്റ്റർ വേ രണ്ടാം സ്ഥാനവും നേടി.

സികെസി പ്രസിഡന്‍റ് ജോർജ്കൂട്ടി വടക്കേകുറ്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ സി കെ സി സെക്രട്ടറി ഷിൻസൺ മാത്യൂ സ്വാഗതവും സികെസി വൈസ് പ്രസിഡന്‍റ് ജോമോൻ വല്ലൂർ നന്ദിയും അറിയിച്ചു.