+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അതിജീവനത്തിന് സ്വിറ്റസർലൻഡിലെ വാട്സ്‌ ആപ്പ്‌ ഗ്രൂപ്പിന്‍റെ കൈത്താങ്ങ്‌

സൂറിച്ച് : ആനുകാലിക, സാമൂഹിക , സാംസ്കാരിക രംഗത്ത്‌ വേറിട്ട ശബ്ദമായി പ്രവർത്തിക്കുന്ന സ്വിറ്റ്സർലൻഡിലെ ഹലോ ഫ്രണ്ട്‌സ്‌ എന്ന വാട്ട്‌സ്‌ ആപ്പ്‌ ഗ്രൂപ്പിന്‍റെ കാരുണ്യ സ്പർശം ഇക്കുറി ഇടുക്കി സ്വദേശിക്ക്.
അതിജീവനത്തിന് സ്വിറ്റസർലൻഡിലെ വാട്സ്‌ ആപ്പ്‌ ഗ്രൂപ്പിന്‍റെ കൈത്താങ്ങ്‌
സൂറിച്ച് : ആനുകാലിക, സാമൂഹിക , സാംസ്കാരിക രംഗത്ത്‌ വേറിട്ട ശബ്ദമായി പ്രവർത്തിക്കുന്ന സ്വിറ്റ്സർലൻഡിലെ ഹലോ ഫ്രണ്ട്‌സ്‌ എന്ന വാട്ട്‌സ്‌ ആപ്പ്‌ ഗ്രൂപ്പിന്‍റെ കാരുണ്യ സ്പർശം ഇക്കുറി ഇടുക്കി സ്വദേശിക്ക്. അംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച് പ്രളയക്കെടുതിയിൽ എല്ലാം നഷ്ട്ടപെട്ട ഉടുമ്പന്നൂർ പഞ്ചായത്തിൽപ്പെട്ട മലയിഞ്ചി പുളിക്കകണ്ടത്തിൽ തോമസ്‌ ഉലഹന്നാന് വീട് നിർമിച്ചു കൊടുക്കുന്നതിന്‍റെ ഭാഗമായി വാങ്ങിച്ച അഞ്ച് സെന്‍റ് സ്ഥലത്തിന്‍റെ ആധാരം ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്‍റ് ബിന്ദു സജീവിന് കൈമാറി . ​

​തിങ്കളാഴ്ച്ച ഉടുമ്പന്നൂരിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സോമി പുളിക്കൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എൻ. സേഥി , പഞ്ചായത്ത് അംഗങ്ങളായ ഷീല സുരേന്ദ്രൻ ,നൈസി ഡാനിയേൽ ,സുധീഷ് എന്നിവരെ കൂടാതെ ഹലോ ഫ്രണ്ട്സ് വാട്‍സ് ആപ് ഗ്രൂപ്പിന്‍റെ കേരളത്തിലെ ചാരിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഗ്രൂപ്പിന്‍റെ സുഹൃത്ത് രാജേഷ് തോമസ് എന്നിവർ പങ്കെടുത്തു .

എന്തിനും ഏതിനും വിമർശനങ്ങൾക്ക്‌ വേദിയാകുന്ന നാട്ടിൽ ,അകലങ്ങളിൽ നിന്നും കേവലം ഒരു വാട്‍സ് ആപ് കൂട്ടായ്മയിലൂടെ ഒരു കുടുംബത്തിന് താങ്ങാകുവാൻ വേണ്ട സഹായങ്ങൾ ചെയ്തത് ഒരു വേറിട്ട അനുഭവമായി മാറിയെന്നും ഇതിനോട് സഹകരിച്ച എല്ലാവരും അനുമോദനമർഹിക്കുന്നുവെന്നും ചടങ്ങിൽ സംസാരിച്ച പഞ്ചായത്ത് പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. ​

"​മലയിഞ്ചി പ്രോജക്ട്' എന്ന പേരിൽ ഗ്രൂപ്പ് ഏറ്റെടുത്തു നടത്തുന്ന ഈ ഉദ്യമത്തിനു നേതൃത്വം നൽകുന്നത്‌. ഹലോ ഫ്രണ്ട്‌ സ്‌ ഗവേണിംഗ്‌ ബോഡി അംഗങ്ങളായ വിൻസെന്‍റ് പറയനിലം , ജോജോ വിച്ചാട്ട്‌ , ജയിംസ്‌ തെക്കേമുറി , ജോസ്‌ വാളാടിയിൽ എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റി ആണ്. ഈ സംരഭത്തോട്‌ സഹകരിച്ചുകൊണ്ടിരിക്കുന്ന ഹലോ ഫ്രണ്ട്‌ സിന്‍റെ എല്ലാ ഗവേണിംഗ്‌ ബോഡി അംഗങ്ങൾ‌ക്കും ഗ്രൂപ്പ്‌ മെമ്പർമാർക്കും സുമനസുകളായ എല്ലാ മലായാളി സുഹൃത്തുക്കൾക്കും അഡ്‌മിൻ ടോമി തൊണ്ടാംകുഴി നന്ദി പറഞ്ഞു . തുടർന്നു നടത്തുന്ന ഭവന നിർമാണത്തിൽ എല്ലാവരുടെയും സഹകരണം അഭ്യർഥിക്കുകയും ചെയ്തു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ