+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോക ബാങ്ക് പ്രസിഡന്‍റ് രാജിവച്ചു

ബർലിൻ: ലോക ബാങ്ക് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ജിം യോംഗ് കിം രാജിവച്ചു. അപ്രതീക്ഷിതമായിരുന്നു രാജി പ്രഖ്യാപനം. ആറു വർഷമായി അദ്ദേഹം ഈ സ്ഥാനത്തു തുടരുകയാണ്. ഫെബ്രുവരി ഒന്നിനാണ് രാജി പ്രാബല്യത്തിൽ വരുന്
ലോക ബാങ്ക് പ്രസിഡന്‍റ് രാജിവച്ചു
ബർലിൻ: ലോക ബാങ്ക് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ജിം യോംഗ് കിം രാജിവച്ചു. അപ്രതീക്ഷിതമായിരുന്നു രാജി പ്രഖ്യാപനം. ആറു വർഷമായി അദ്ദേഹം ഈ സ്ഥാനത്തു തുടരുകയാണ്. ഫെബ്രുവരി ഒന്നിനാണ് രാജി പ്രാബല്യത്തിൽ വരുന്നത്.

59 വയസുള്ള ജിമ്മിന് 2022 വരെയായിരുന്നു പ്രസിഡൻഷ്യൽ കാലാവധി. 2017ലാണ് അദ്ദേഹം രണ്ടാം വട്ടവും ഈ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടത്.

അദ്ദേഹം മറ്റൊരു സ്ഥാപനത്തിൽ ചേരുമെന്നും വികസ്വര രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ മേഖലയിൽ നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിൽ ശ്രദ്ധ പതിപ്പിക്കുമെന്നും ലോക ബാങ്ക് അറിയിച്ചു.

രാജിക്ക് ജിം കാരണമൊന്നും വെളിപ്പെടുത്തിയിട്ടില്ല. ലോക ബാങ്കിന്‍റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ക്രിസ്റ്റാലിന ജോർജീവ ഇടക്കാല പ്രസിഡന്‍റായി സ്ഥാനമേൽക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ