+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വിറ്റ്‌സർലൻഡിൽ "ഭാരതീയ കലോത്സവം 2019' കൊടിയിറങ്ങി

സൂറിച്ച്: സ്വിറ്റ്‌സർലൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ഭാരതീയ കലാലയം ഒരുക്കിയ "ഭാരതീയ കലോത്സവം 2019' ന് വർണാഭമായ പരിസമാപ്‌തി. ജനുവരി 5 ന് സൂറിച്ചിലെ ഊസ്റ്റർ പബ്ലിക് ഹാളിലാണ് വിവിധ
സ്വിറ്റ്‌സർലൻഡിൽ
സൂറിച്ച്: സ്വിറ്റ്‌സർലൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ഭാരതീയ കലാലയം ഒരുക്കിയ "ഭാരതീയ കലോത്സവം 2019' ന് വർണാഭമായ പരിസമാപ്‌തി.

ജനുവരി 5 ന് സൂറിച്ചിലെ ഊസ്റ്റർ പബ്ലിക് ഹാളിലാണ് വിവിധ മത്സരങ്ങളും പൊതുസമ്മേളനത്തോടനുബന്ധിച്ച് സംഗീത നിശയും അരങ്ങേറിയത്. കിഡ്‌സ് ,സബ് ജൂണിയർ , ജൂണിയർ , സീനിയർ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ അരങ്ങേറി. ഈ വർഷം ഇരുപതാം വാർഷികം ആഘോഷിക്കുന്ന സംഘടന പുതുമയും നിലവാരവും പുലർത്തിയ ഒരു വിരുന്നാണ് ഒരുക്കിയത്. ഒരു ദിനം മുഴുവൻ നീണ്ടു നിന്ന കലോത്സവദിനത്തിന് രാത്രി 11 ഓടെ പരിസമാപ്തിയായി. അച്ചടക്കവും കൃത്യനിഷ്‌ഠയും പുലർത്തിയ മത്സരങ്ങൾ മൂന്നു മണിയോടെ സമാപിച്ചു. തുടർന്ന് പൊതുസമ്മേളനവും നിറപ്പകിട്ടാർന്ന കലാസന്ധ്യയും നടന്നു.

കലാസാംസ്കാരിക പ്രവർത്തനത്തിന് പുറമെ അഭിനന്ദനാർഹമായ രീതിയിൽ കാരുണ്യ പ്രവർത്തനവും നടത്തുന്ന ഭാരതീയ കലാലയം പ്രവർത്തകർ മഹാപ്രളയ കാലത്ത് നേരിട്ട് കേരളത്തിൽ സന്നദ്ധസേവന പ്രവർത്തനം നടത്തിയിരുന്നു. കലാസായാഹ്നത്തിൽ നിന്നും ലഭിച്ച വരുമാനം മുഴുവനും പ്രളയാനന്തര കേരളത്തിലെ പുനർനിർമ്മാണപ്രക്രിയയിൽ വിനിയോഗിക്കും.

കൊറിയോഗ്രാഫർ ബിജു സേവ്യർ സംവിധാനം ചെയ്ത ഓപ്പണിംഗ് പരിപാടിയോടെ കലാസന്ധ്യ തുടങ്ങി.സ്വിറ്റ്‌സർലൻഡിലെ യുവതീയുവാക്കൾ ഒരുക്കിയ ഫാഷൻ ഷോ ആസ്വാദകരുടെ മനം കവർന്നു. തുടർന്ന് സംഗീത നിശയും അരങ്ങേറി.കലാലയം ഒരുക്കിയ സംഗീത നിശയിൽ പ്രശസ്ത പിന്നണി ഗായകരായ സിതാര കൃഷ്ണകുമാർ, ജോബ് കുര്യൻ , അഭിജിത്ത് കൊല്ലം എന്നിവർ ഗാനാലാപനം നടത്തി. ബെൻ സാം ജോൺസ് ഗിറ്റാറും സുനിൽ കുമാർ പേർകൂഷനും .റാൽഫിൻ സ്റ്റീഫൻ കീ ബോർഡും വായിച്ചു.

പൊതുസമ്മേളനത്തിൽ ഭാരതീയ കലാലയം ചെയർ പേഴ്‌സൺ മേഴ്‌സി പാറശേരി സ്വാഗതവും ഇന്ത്യൻ എംബസി സെക്രട്ടറി റോഷ്‌നി അഭിലാഷ് ഐഎഫ്എസ് ആശംസയും കലാലയം സെക്രട്ടറി സിജി തോമസ് നന്ദിയും പറഞ്ഞു.

വിജയികൾ

ലൈറ്റ് സോളോ സോംഗ് കിഡ്‌സ്‌

1 ലിയാ ജോസഫ്
2 സ്റ്റെഫാൻ തൊട്ടിയിൽ

ലൈറ്റ് സോളോ സോംഗ് സബ് ജൂണിയർ

1 എവെലിൻ മേരി ബിനു
2 ഫെലിൻ വാളിപ്ലാക്കൽ


ലൈറ്റ് സോളോ സോംഗ് ജൂനിയർ

1 വർഷ മാടൻ
2 അവാന്തിക രാജ്
3 സിയാൻ തൊട്ടിയിൽ

സോളോ സോംഗ് കരോക്കെ കിഡ്‌സ്‌

1 ലിയാ ജോസഫ്
2 ലെസ്‌നാ വാളിപ്ലാക്കൽ

സോളോ സോംഗ് കരോക്കെ സബ് ജൂനിയർ

1 എവെലിൻ മേരി ബിനു
2 ഫെലിൻ വാളിപ്ലാക്കൽ
3 ആൻജെലിന നാദിയ ദിനേഷ്‌കുമാർ

സോളോ സോംഗ് കരോക്കെ ജൂനിയർ

1 സിയാ വിൻസ് പറയന്നിലം & വർഷ മാടൻ
2 സ്നേഹ വിൻസ് പറയനിലം
3 സിയാൻ തൊട്ടിയിൽ

പെൻസിൽ ഡ്രോയിങ് സബ് ജൂനിയർ

1 സ്‌നിക്കിത് ഗാണ്ടെ
2 ലിയോണ വാളിപ്ലാക്കൽ
3 ഫെലിൻ വാളിപ്ലാക്കൽ

പെൻസിൽ ഡ്രോയിങ് ജൂനിയർ

1 ഇഷ നായർ
2 മാർഷൽ കരുമത്തി
3 എവെലിൻ മണായിൽ

സ്റ്റോറി ടെല്ലിംഗ് കിഡ്‌സ്

1 . ലിയാ ജോസഫ്
2 . ലെസ്‌നാ വാളിപ്ലാക്കൽ
3 . സ്റ്റെഫാൻ തൊട്ടിയിൽ

പ്രസംഗം സബ് ജൂനിയർ

1 നീൽസ് എബ്രഹാം
2 ആന്റോൺ ആയിരമല

പ്രസംഗം ജൂനിയർ

1 മാക്സിമില്യൻ കരിയാപ്പുറം
2 അന്നാ പുതുമന
3 ആൽബി ജോസഫ്

സിനിമാറ്റിക് ഡാൻസ് ഗ്രൂപ്പ് ജൂനിയർ

1 എലീസ അബി ഗ്രൂപ്പ്
2 ആൻ മേരി പന്നാനക്കുന്നേൽ ഗ്രൂപ്പ്

ക്‌ളാസിക്കൽ ഡാൻസ് ജൂനിയർ

1 സിയാ വിൻസ് പറയന്നിലം ഗ്രൂപ്പ്
2 എലിസാ അബി ഗ്രൂപ്പ്
3 ആൻ മേരി പന്നാനക്കുന്നേൽ ഗ്രൂപ്പ്

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ