ബർലിൻ: ആൽപ്സിന്റെ താഴ്വാരങ്ങളിൽ കനത്ത മഞ്ഞു വീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മുപ്പതു സെന്റിമീറ്റർ വരെയാണ് മഞ്ഞു വീഴ്ച പ്രതീക്ഷിക്കുന്നത്. ഇതേത്തുടർന്ന് അതീവ ജാഗ്രതാ മുന്നറിയിപ്പും നൽകിക്കഴിഞ്ഞു. വിവിധ മേഖലകളിൽ റോഡ്, റെയ്ൽ ഗതാഗതം തടസപ്പെടും. ജർമനിയിലെ ബവേറിയ തെക്കൻ ജില്ലകളിലെല്ലാം റെഡ് അലർട്ട് പ്രഖ്യാപിച്ചു.
മഞ്ഞുറഞ്ഞ് ഭാരം കൂടുന്നതോടെ വൈദ്യുതി ലൈനുകൾ പൊട്ടി വീഴാനുള്ള സാധ്യതയും ഏറെയാണ്. ഇലക്ട്രിക് പോസ്റ്റുകളും അപകടഭീഷണിയിൽ.
മഞ്ഞിടിച്ചിലിനുള്ള സാധ്യതയും വർധിച്ചിരിക്കുകയാണ്. സ്കീയിംഗ് എല്ലാടിയത്തും നിരോധിച്ചിട്ടുണ്ട്. ചെറിയ അനക്കം പോലും മഞ്ഞിടിച്ചിലിനു കാരണമാകാവുന്ന സാഹചര്യത്തിലാണിത്.
വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ച കാരണം മ്യൂണിക്ക് എയർപോർട്ടിൽ 120 ഫ്ളൈറ്റുകൾ റദ്ദാക്കി. സർവീസ് നടത്തിയ വിമാനങ്ങളാവട്ടെ മണിക്കൂറുകളുടെ കാലതാമസം നേരിട്ടതായും അധികൃതർ അറിയിച്ചു. തെക്കൻ ജർമനിയിലെ പാതകളിൽ സ്ഥിരമായ മഞ്ഞുവീഴ്ച ഹൈവേകളുടെ യാത്രാസൗകര്യത്തെ തളർത്തി.
കൊടുങ്കാറ്റ്, കനത്ത മഴ, മഞ്ഞുവീഴ്ച എന്നിവ മൂലം ട്രാഫിക് അപകടങ്ങൾ ഉണ്ടാകാൻ കൂടുതൽ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു. അന്തരീക്ഷ താപനില മൈനസ് പത്തിനു മുകളിലേയ്ക്ക് കയറുമെന്നും മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച വരെ മഞ്ഞുവീഴ്ച തുടരുമെന്നും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീറോളജി ആൻഡ് ജിയോഡൈനാമിക്സ് പ്രവചിക്കുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ