ബ്രസൽസ്: യൂറോപ്യൻ യൂണിയനിലേക്കുള്ള അനധികൃത കുടിയേറ്റം അഞ്ചു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിൽ. 2018ൽ ഒന്നര ലക്ഷം വിദേശികളാണ് അനധികൃതമായി മേഖലയിൽ പ്രവേശിച്ചത്. 2013നു ശേഷം ഏറ്റവും കുറഞ്ഞ എണ്ണമാണിത്.
ആഫ്രിക്കൻ തീരത്തുനിന്ന് നിന്ന് മെഡിറ്ററേനിയൻ കടൽ വഴി ഇറ്റലിയിലെത്തുന്നവരുടെ എണ്ണത്തിൽ വന്ന ഗണ്യമായ കുറവാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കടലിൽ കുടുങ്ങുകയോ അപകടത്തിൽപ്പെടുകയോ ചെയ്യുന്ന അഭയാർഥി ബോട്ടുകളിൽനിന്നുള്ളവരെ രക്ഷപെടുത്തുന്ന കപ്പലുകൾക്കും ബോട്ടുകൾക്ക് ഇറ്റാലിയൻ തീരത്ത് അടുക്കാൻ അനുമതി നിഷേധിക്കപ്പെട്ടത് ഇതിൽ നിർണായകമായി.
ഇറ്റലിയിൽ വന്നിറങ്ങുന്ന അഭയാർഥികളുടെ എണ്ണം കുറഞ്ഞപ്പോൾ, സ്പെയ്നിലെത്തുന്നവരുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ചു ഇരട്ടിയാകുകയാണു ചെയ്തത്. എങ്കിൽ പോലും ആകെ അഭയാർഥികളുടെ എണ്ണം 2015ലേതിനെ അപേക്ഷിച്ച് 92 ശതമാനം കുറവാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ