ബർലിൻ: ജർമൻ ചാൻസലർ അംഗലാ മെർക്കൽ, ഗ്രീൻ നേതാവ് റോബർട്ട് ഹബെക്ക്, ടിവി ഹാസ്യാവതരാകൻ ജാൻ ബോർമർമാൻ തുടങ്ങിയ നൂറുകണക്കിന് മുൻനിര നേതാക്കളുടെ സ്വകാര്യ ഡാറ്റാ വിവരങ്ങൾ ചോർത്തി ഓണ്‍ലൈൻവഴി പ്രസിദ്ധീകരിച്ചതായി വാർത്ത. ഫേസ് ബുക്ക് അക്കൗണ്ടുകൾ ഉൾപ്പടെയാണ് ഹാക്ക് ചെയ്തത്.
കോണ്ടാക്റ്റുകൾ, സ്വകാര്യ ചാറ്റുകൾ, സാന്പത്തിക വിവരങ്ങൾ എന്നിവയാണ് ട്വിറ്ററിൽ പോസ്റ്റുചെയ്തിരിയ്ക്കുന്നത്. സെലിബ്രിറ്റികൾ, പത്രപ്രവർത്തകർ എന്നിവരുടെയും വിവരങ്ങൾ ചോർന്നുപോയതായി അറിയിപ്പുണ്ട്.
ആക്രമണം വിപുലവും ഗുരുതരവുമാണന്ന് ജസ്റ്റിസ് മന്ത്രി കാതറിന ബാർളി പറഞ്ഞു. ചാൻസലറുടെ ഓഫീസിലെ വിവരങ്ങൾ ഹാക്ക് ചെയ്തിട്ടില്ലെന്നും പാർലമെന്റ് എംപിമാരുടെ വിവരങ്ങളെ ബാധിച്ചിട്ടില്ലെന്നും സർക്കാർ വക്താവ് അറിയിച്ചു. ജർമനിയുടെ ഫെഡറൽ ഓഫീസ് ഫോർ ഇൻഫർമേഷൻ സെക്യൂരിറ്റി (ബിഎസ്എസ്)യെ പ്രശ്നം ബാധിച്ചിട്ടില്ലെന്നും അറിയിപ്പുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ