ബ്രസൽസ്: ആഫ്രിക്കയിൽ നിന്ന് മെഡിറ്ററേനിയൻ സമുദ്രം കടന്ന് യൂറോപ്പിലെത്താനുള്ള ശ്രമത്തിനിടെ കഴിഞ്ഞ വർഷം മുങ്ങി മരിച്ചത് 2200 അഭയാർഥികൾ.
ഇവരുടെ എണ്ണം 2017ലേതിനെക്കാൾ കുറവാണെങ്കിലും, മരണ നിരക്ക് വർധിച്ചിട്ടുണ്ട്. 3139 പേരാണ് 2017ൽ മുങ്ങി മരിക്കുകയോ കടലിൽ കാണാതാകുകയോ ചെയ്തത്. കഴിഞ്ഞ വർഷം കടൽ കടക്കാൻ ശ്രമിച്ച അഭയാർഥികളുടെ എണ്ണത്തിലും ഗണ്യമായ കുറവ് വന്നതു കാരണമാണ് മരണ നിരക്ക് കൂടിയതായി കണക്കാക്കുന്നത്. 2017ൽ 172,301 പേരാണ് കടൽ കടക്കാൻ ശ്രമിച്ചതെങ്കിൽ കഴിഞ്ഞ വർഷം 113,482 പേരായിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ