ബാസൽ : സ്വിറ്റ്സർലൻഡിൽ പ്രവർത്തിക്കുന്ന ഗ്രേസ് ബാൻഡ് 2019 മേയ് 18നു ബാസൽ ലാൻഡിലുള്ള കുസ്പോ ഹാളിൽ നടത്തപ്പെടുന്ന "ഹൃദയാജ്ഞലി 2019' എന്ന സംഗീത നിശയിലേക്കുള്ള ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം ബാസലിലെ ഈഗിൾ ഹാളിൽ ജെയിംസ് തെക്കേമുറിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വച്ചു സ്വിറ്റ്സർലൻഡിലെ സെന്റ്മേരീസ് സിറിയൻ ഓർത്തോഡോക്സ് മഹായിടവകയുടെ വികാരി ഫാ. കുരിയാക്കോസ് കൊല്ലന്നൂർ ജോജോ വിച്ചാട്ടിന് ആദ്യ ടിക്കറ്റ് നൽകി നിർവഹിച്ചു.
ഗ്രേസ് ബാൻഡിന്റെ മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങളെയും ആതുരസേവനരംഗത്ത് ഗ്രേസ് ബാൻഡിന്റെ വേറിട്ട പ്രവർത്തനശൈലിയേയും ഫാ. കുരിയാക്കോസ് കൊല്ലന്നൂർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പ്രത്യേകം പ്രശംസിക്കുകയുണ്ടായി. സ്വിറ്റസർലൻഡിലെ ആനുകാലിക സാമൂഹിക, സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഓണ്‍ലൈൻ കൂട്ടായ്മയായ ഹലോ ഫ്രണ്ട്സിന്റെ മുഖ്യ മാർഗനിർദേശിയായ അഡ്വ. ജോജോ വിച്ചാട്ട് ഗ്രേസ് ബാൻഡ് എറ്റെടുത്തിരിക്കുന്ന കർമ്മ പദ്ധതിക്ക് ആശംസകൾ നേരുകയും അതിനു പിന്നിൽ പ്രവർത്തിക്കുന്ന ഗ്രേസ് ബാൻഡ് കൂട്ടായ്മയെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു.
സണ്ണി കിരിയാന്തൻ, എൽബിൻ മുണ്ടയ്ക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ഗ്രേസ് ബാൻഡ് ട്രഷർ ബിനോയി വെട്ടിക്കാട്ട് സ്വാഗതവും സ്വാഗതസംഘം കണ്‍വീനർ ബിജു മാധവത്ത് കൃതജ്ഞതയും പറഞ്ഞു. തോമസ് മുക്കോംതറയിൽ പ്രാർഥനാഗാനം ആലപിച്ചു. ജെയ്സണ്‍ കരേടൻ, ഡിറ്റോ മുണ്ടാടൻ, മാർട്ടിൻ പിട്ടാപ്പള്ളി, ജോയി. പെരുംപള്ളിൽ, ഡേവിസ് തെക്കനാത്ത്, ജിജി തോപ്പിൽ, സിറിയക് വടക്കുംചേരിൽ, ജോണ്സണ് പതിപ്പള്ളിൽ, ദീപു ഉള്ളാട്ടിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. സാന്ദ്ര മുക്കോംത്തറയിലിന്റ നേതൃത്വത്തിൽ ഗായകസംഘം ആലപിച്ച ഗാനങ്ങളോട് കൂടി പരിപാടികൾ സമാപിച്ചു.
റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ