മോഹിനിയാട്ടം ശിൽപശാല നടത്തി
08:25 PM Jan 03, 2019 | Deepika.com
ബംഗളൂരു: കേരളസമാജത്തിന്റെ ആഭിമുഖ്യത്തിൽ മോഹിനിയാട്ടം ശിൽപശാല ഇന്ദിരാനഗർ കൈരളീനികേതൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. കലാശ്രീ പുരസ്കാര ജേതാവും പ്രശസ്ത മോഹിനിയാട്ടം നർത്തകിയുമായ ഡോ. സുനന്ദ നായർ (യുഎസ്) നേതൃത്വം നൽകി. ശിൽപശാലയുടെ ഉദ്ഘാടനം ഡോ. സുനന്ദ നായർ നിർവഹിച്ചു. കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരളസമാജം ജനറൽസെക്രട്ടറി റജികുമാർ, കഐൻഇ ട്രസ്റ്റ് പ്രസിഡൻറ് സി.എച്ച് പത്മനാഭൻ, അനീഷ് കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.