ബംഗളൂരു: കേരളസമാജത്തിൻറെ ആഭിമുഖ്യത്തിൽ കവിയരങ്ങ് സംഘടിപ്പിക്കുന്നു. ജനുവരി ആറിനു രാവിലെ പത്തിന് ഇന്ദിരാനഗർ കൈരളീനികേതൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന കവിയരങ്ങ് പ്രശസ്ത കവി വി. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്യും. കേരളസമാജം പ്രസിഡൻറ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. ഗോവയിൽ നിന്നുള്ള കവയിത്രി രാജേശ്വരിയും ബംഗളൂരുവിലെ മറ്റ് കവികളും കവിതകൾ അവതരിപ്പിക്കുമെന്ന് കേരളസമാജം വൈസ് പ്രസിഡൻറ് വിക്രമൻ പിള്ള, ജനറൽ സെക്രട്ടറി റജികുമാർ എന്നിവർ അറിയിച്ചു.
വിശദ വിവരങ്ങൾക്ക് ഫോണ്: 9845222688, 9845263546
കേരളസമാജം കവിയരങ്ങ് ജനുവരി ആറിന്
08:24 PM Jan 03, 2019 | Deepika.com