കൊളോണ്‍: പോർസിലെ മലയാളി കുടുംബങ്ങൾ ക്രിസ്മസ് ആഘോഷിച്ചു. ഡിസംബർ 15ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് നാലിന് കൊളോണ്‍ പോർസിലെ അലക്സിയാനർ ആശുപത്രി കപ്പേളയിൽ ഫാ. ജോസ് വടക്കേക്കര സിഎംഐയുടെ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിച്ചു ക്രിസ്മസ് സന്ദേശം നൽകികൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
തുടർന്നു ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മേരിക്കുട്ടി തോമസ് ഈവർഷത്തെ കുടുംബ സംഗമവും ക്രിസ്മസ് ആഘോഷവും ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് അവതരണം, ക്രിസ്മസ് സന്ദേശം, കരോൾ ഗാനങ്ങൾ, കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ, ക്രിസ്മസ് ഫാദർ കുട്ടികൾക്ക് സമ്മാന വിതരണം എന്നിവ ആഘോഷങ്ങൾക്ക് കൊഴുപ്പേകി.
ഗ്രിഗറി മേടയിൽ കൃതജ്ഞതയും പ്രസാദ് നന്ദിയും പറഞ്ഞു. സുനു ചാക്കോച്ചൻ പരിപാടികൾ മോഡറേറ്റ് ചെയ്തു. കേരളത്തനിമയിൽ ഒരുക്കിയ വിഭവസമൃദ്ധമായ ക്രിസ്മസ് വിരുന്നോടെ ഈ വർഷത്തെ ക്രിസ്മസ് കുടുംബസംഗമം സമാപിച്ചു. 2018റലരല18രീഹീിലബരൃശൊമെ.ഷുഴ
റിപ്പോർട്ട്: ജോണ്‍ കൊച്ചുകണ്ടത്തിൽ