സന്ദർലാൻഡ് : ക്രിസ്മസിനെ വരവേൽക്കാൻ സന്ദർലാൻഡ് മലയാളികൾ ഒരുങ്ങികഴിഞ്ഞു. കരോൾ സംഗീതവും ഉണ്ണിയേശുവുമായുള്ള ഭവനസന്ദർശനവും ഡിസംബർ 7, 8 (വെള്ളി, ശനി ) ദിവസങ്ങളിൽ നടത്തപ്പെട്ടു. ക്രിസ്മസ് സംഗമത്തിന് ഒരുങ്ങുന്ന സന്ദർലാൻഡ് സീറോ മലബാർ കത്തോലിക്കാ സമൂഹം ഡിസംബർ 29 ശനിയാഴ്ച നടക്കുന്ന പരിപാടിയിൽ ആൽമീയ സാംസ്കാരിക സമന്വയമായിരിക്കും അരങ്ങേറുക.
ക്രിസ്മസ് സംഗമത്തിൽ സീറോ മലബാർ ചാപ്ലയിൻ ഫാ. സജി തോട്ടത്തിൽ ക്രിസ്മസ് സന്ദേശം നൽകും. സെ. ജോസെഫ്സ് ചർച്ച് വികാരി ഫാ. മൈക്കിൽ മക്കോയ് മുഖ്യാഥിതിയായിരിക്കും . ക്രിസ്മസ് സംഗീതവും ആശസകളും കൊണ്ട് മുഖരിതമാകുന്ന സന്ധ്യയിൽ ക്രിസ്മസ് ഡിന്നറോടെ പരിപാടികൾക്ക് പരിസമാപ്തി കുറിക്കും . ഈ സ്നേഹസംഗമത്തിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം ചെയൂന്നു.
പുതുവർഷത്തെ പ്രാത്ഥനകളോടെ വരവേൽക്കാൻ ഡിസന്പർ 31 തിങ്കളാഴ്ച വൈകുന്നേരം എട്ടിനു തുടങ്ങുന്ന ആരാധനകൾ പാതിരാ കുർബാനയോടെയും സമാപിക്കുന്നു. പ്രാർഥന നിർഭരമായ ശുശ്രൂഷകളിലേക്ക് ഏവരെയും യേശു നാമത്തിൽ സ്വാഗതം ചെയ്യുന്നു.
ക്രിസ്മസ് സംഗമം : ഡിസംബർ 29 ശനിയാഴ്ച വൈകിട്ട് 5.30 മുതൽ @ സ്റ്റീൽസ് ക്ലബ് ഹാൾ , സന്ദർലാൻഡ് .
പുതുവർഷ ദിവ്യബലി ഡിസംബർ 31 തിങ്കളാഴ്ച , 11.45 മുതൽ @ സെ . ജോസഫ്സ് ചർച്, സന്ദർലാൻഡ് :SR4 6HP
റിപ്പോര്‍ട്ട്: മാത്യു ജോസഫ്