ബംഗളൂരു: ടി. ദാസറഹള്ളി സെൻറ് ജോസഫ് ആൻഡ് ക്ലാരറ്റ് ദേവാലയത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി. ഞായറാഴ്ച രാവിലെ 8.30ന് ദിവ്യബലിക്കു ശേഷം ഇടവകയിലെ അഞ്ചുവയസിൽ താഴെയുള്ള കുട്ടികളുടെ ക്രിസ്മസ് ആഘോഷവും നടന്നു. വൈകുന്നേരം നാലു മുതൽ വീടുകളിലേക്ക് ക്രിസ്മസ് കരോൾ പ്രദക്ഷിണവും നടത്തപ്പെട്ടു.
ഈമാസം 21, 22, 23 തീയതികളിൽ ഇടവകയിൽ നടക്കുന്ന വാർഷിക ധ്യാനത്തിന് കണ്ണൂർ പരിയാരം എന്‍പാട്ട് ഇഗ്നേഷൻ ധ്യാനകേന്ദ്രത്തിലെ ഫാ. രാജു അഗസ്റ്റിൻ വട്ടപ്പറന്പിലും ബ്രദർ ഡാൽസണും നേതൃത്വം നൽകും. 21നും 22നും രാവിലെ ഒന്‍പതു മുതൽ രാത്രി ഒന്‍പതു വരെയും 23ന് രാവിലെ 8.30 മുതൽ വൈകുന്നേരം നാലുവരെയുമാണ് ധ്യാനം.
ധ്യാനത്തിന്റെ എല്ലാ ദിവസവും ദിവ്യബലി, കുന്പസാരം, കൗണ്‍സിലിംഗ്, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ജോസഫ് മാധവത്ത്, സഹവികാരി ഫാ. മാത്യു മുത്തേടം, കൈക്കാര·ാരായ ടി.എ. തോമസ്, എം.ജെ. ആഡൻസ്, ജോമോൻ ജോസ്, പ്രതീഷ് എന്നിവർ അറിയിച്ചു.
കരോൾ പ്രദക്ഷിണവും വാർഷികധ്യാനവും
09:18 PM Dec 17, 2018 | Deepika.com