തടിയൂർ: ചങ്ങനാശേരി അതിരൂപതയിലെ വൈദികനും ഗാനരചയിതാവും പ്രസ്ത വാഗ്മിയും ഗായകനുമായ ഫാ. ജി.ടി. ഉൗന്നുകല്ലിൽ(81) അന്തരിച്ചു. ഇത്തിത്താനം പ്രീസ്റ്റ്ഹോമിൽ വിശ്രമജീവിതത്തിലായിരുന്ന അച്ചന്റെ അന്ത്യം ബുധനാഴ്ച രാവിലെയായിരുന്നു.
സംസ്കാരം ഡിസം. 17 തിങ്കളാഴ്ച രാവിലെ കടയാർ ജംഗ്ഷനടുത്തുള്ള വസതിയിൽ ആരംഭിച്ച് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ തടിയൂർ സെന്റ് ആന്റണീസ് പള്ളിയിൽ.
തടിയൂർ പരേതരായ ഉൗന്നുകല്ലിൽ ഒ.കെ. തോമസും മറിയാമ്മയുമാണ് മാതാപിതാക്കൾ.
സഹോദരങ്ങൾ: സി.മേരി മൈക്കിൾ (റിട്ട. ഹെഡ്മിസ്ട്രസ്, സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂൾ, ചങ്ങനാശേരി), തോമസ് തോമസ് (റിട്ട. ഓഫീസർ, സെൻട്രൽ ഓഡിറ്റ് ഡിപ്പാർട്ട്മെന്റ്), പരേതരായ തോമസ് മാത്യു (ഉണ്ണൂണ്ണി ), മറിയമ്മ ജോസഫ് വെട്ടികാട് കടുത്താനം, തോമസ് എബ്രഹാം (റിട്ട. സ്റ്റോഴ്സ് ഓഫീസർ, ഇൻഡ്യൻ നേവി), സി.സബീന എഫ്സിസി, പൊടിയമ്മ ചാക്കോ മണിയങ്ങാട്ട്, ഏലിയാമ്മ ജോസഫ് കുന്പിളുവേലിൽ.
തായില്ലം കുടുംബം പിഴാതിൽ ശാഖയുടെ ദീർഘകാലപ്രസിഡന്റ്, കമ്മറ്റിയംഗം എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട് പരേതൻ.
സീറോ മലബാർ സഭയുടെ ദിവ്യബലിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ഭൂരിഭാഗം ഗാനങ്ങളുടെ രചയിതാവും കൂടിയാണ് അച്ചൻ. ജർമനിയിലെ മാധ്യമപ്രവർത്തകൻ ജോസ് കുന്പിളുവേലിയുടെ മാതൃ സഹോദരനാണ്.