ജനീവ: സ്വിറ്റ്സർലൻഡിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രതിരോധ മന്ത്രിയായി സ്ഥാനമേറ്റു. ക്രിസ്റ്റ്യൻ ഡെമോക്രാറ്റ് പ്രതിനിധി വയോല ആംഹേർഡാണ് ഫെഡറൽ കൗണ്‍സിൽ പുനസംഘടനയിൽ പ്രതിരോധ മന്ത്രി സ്ഥാനത്തെത്തിയത്.
ഏഴംഗം ഫെഡറൽ കൗണ്‍സിലാണ് സ്വിറ്റ്സർലൻഡിലെ മന്ത്രിസഭ. ഒഴിവു വന്ന രണ്ടു സ്ഥാനങ്ങളിലൊന്നിലേക്ക് തെരഞ്ഞെടുപ്പെട്ടയാളാണ് വയോല. വലതുപക്ഷ സ്വിസ് പീപ്പിൾസ് പാർട്ടി പ്രതിനിധി ഗൈ പാർമലിനായിരുന്നു നേരത്തെ പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. സ്ഥാനമൊഴിഞ്ഞ ഫെഡറൽ കൗണ്‍സിലർ യോഹാൻ ഷ്നീഡർ അമ്മാന്റെ സ്ഥാനത്ത് സാന്പത്തിക വകുപ്പിൽ അദ്ദേഹം ചുമതലയേൽക്കും.
പുതിയ സ്വിസ് - യൂറോപ്യൻ യൂണിയൻ ഉടന്പടിയിലെ തൊഴിൽ നിയമങ്ങളെ സംബന്ധിച്ച ചർച്ചകൾക്കും പാർമലിനായിരിക്കും നേതൃത്വം നൽകുക.
പുതിയ ഫെഡറൽ കൗണ്‍സിലർമാരിൽ അടുത്തയാളായ കാരിൻ കെല്ലർ സട്ടർ നീതിന്യായ വകുപ്പായിരിക്കും കൈകാര്യം ചെയ്യുക. സിമോണെറ്റ സോമാരുഗയിൽ നിന്ന് അവർ ചുമതല ഏറ്റെടുക്കുന്നത്. സോമാരുഗ പരിസ്ഥിതി, ഗതാഗതം, ഉൗർജം, ആശയവിനിമയം എന്നിവയുടെ ചുമതല പുറത്തു പോകുന്ന ഡോറിസ് ലൂഥാർഡിൽനിന്നും ഏറ്റെടുക്കും. വിദേശമന്ത്രി ഇഗ്നാസ് കാസിസ്, ധനമന്ത്രി യൂലി മൗവർ, ആഭ്യന്തര മന്ത്രി അലെയ്ൻ ബെർസെറ്റ് എന്നിവർക്കു മാറ്റമില്ല.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ