പ്രസ്റ്റണ്‍ / ലീഡ്സ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ പുതിയ ചരിത്രമെഴുതി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അജപാലനസന്ദർശനം സമാപിച്ചു. കഴിഞ്ഞ തുടർച്ചയായ പതിനെട്ടു ദിവസങ്ങളിലായി ഇരുപത്തിമൂന്നു വിവിധ സ്ഥലങ്ങളിൽ വി. കുർബാനയർപ്പിക്കുകയും ഇരുപത്തിയെട്ടു മിഷനുകൾ സ്ഥാപിക്കുകയും ചെയ്ത കർദ്ദിനാളിന്റെ മാരത്തോണ്‍ മിഷനറി യാത്രയ്ക്കാണ് ഇന്നലെ ലീഡ്സിൽ സമാപനമായത്. അതിവിസ്തൃതമായ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വിവിധങ്ങളായ സ്ഥലങ്ങളിലേക്കുള്ള സുദീർഘമായ യാത്രകൾ കൂടാതെ ഒരു ദിവസം അയർലണ്ടിലെ ഡബ്ലിനിൽ സീറോ മലബാർ സഭയുടെ പുതിയ ആസ്ഥാന മന്ദിരം വെഞ്ചരിക്കാനും കർദ്ദിനാൾ സമയം കണ്ടെത്തി.
അജപാലന സന്ദർശനത്തിന്റെ സമാപന ദിവസമായിരുന്ന ഞായറാഴ്ച രൂപതയുടെ കത്തീഡ്രലായ പ്രസ്റ്റണ്‍ സെന്റ് അൽഫോൻസാ ദൈവാലയത്തിൽ രാവിലെ 10.30നു മാർ ആലഞ്ചേരി ദിവ്യബലിയർപ്പിച്ചു വചനസന്ദേശം നൽകി. തിരുക്കർമ്മങ്ങളുടെ തുടക്കത്തിൽ കത്തീഡ്രൽ കവാടത്തിൽ, വികാരി റവ. ഫാ. മാത്യു ചൂരപൊയ്കയിൽ കത്തിച്ച തിരി നൽകി രൂപതയ്ക്ക് ആദ്യമായി ലഭിച്ച ദൈവാലയത്തിലേക്കു സഭാതലവനെ സ്വീകരിച്ചു. സഹകാർമികരായി ലങ്കാസ്റ്റർ രൂപതാധ്യക്ഷൻ ബിഷപ്പ് പോൾ സ്വാർബ്രിക്ക്, വികാരി ജനറാളും കത്തീഡ്രൽ വികാരിയുമായ റവ. ഡോ. മാത്യു ചൂരപൊയ്കയിൽ, ചാൻസിലർ റവ. ഫാ. മാത്യു പിണക്കാട്ട്, എസ്എംവൈഎം രൂപതാ ഡയറക്ടർ റവ. ഡോ. ബാബു പുത്തൻപുരക്കൽ, സെക്രട്ടറി റവ. ഫാ. ഫാൻസുവ പത്തിൽ എന്നിവർ വി. കുർബാനയിൽ പങ്കുചേർന്നു. ദിവ്യബലിക്ക് മുൻപായി കർദ്ദിനാൾ കുട്ടികളുമായി സംവദിക്കാൻ സമയം കണ്ടെത്തി. ഗ്രേറ്റ് ബ്രിട്ടണ് രൂപതയുടെ 2019 വർഷത്തെ കലണ്ടറിന്റെ പ്രകാശനവും കർദ്ദിനാൾ നിർവഹിച്ചു. നിരവധി വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കുചേർന്നു.
ഞായറാഴ്ച ഉച്ചകഴിഞ്ഞു 4.15 നു ലീഡ്സ് സീറോ മലബാർ കമ്മ്യൂണിറ്റിയിൽ മാർ ജോർജ് ആലഞ്ചേരി ’സെന്റ് മേരീസ് മിഷൻ’ പ്രഖ്യാപിക്കുകയും ദിവ്യബലിയർപ്പിച്ചു വചനസന്ദേശം നൽകുകയും ചെയ്തു. ദൈവാലയം നിറഞ്ഞെത്തിയ വിശ്വാസികളുടെ സാന്നിധ്യത്തിൽ രൂപത ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട് മിഷൻ സ്ഥാപന വിജ്ഞാപന പത്രിക (ഡിക്രി) വായിച്ചു. റവ. ഫാ. മാത്യു മുളയോലിക്കു ഡിക്രി നൽകി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മിഷൻ ഡയറക്ടറായി നിയമിച്ചു. തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിയർപ്പണത്തിനു പിതാവ് മുഖ്യകാർമ്മികത്വം വഹിച്ചു. മാർ ജോസഫ് സ്രാന്പിക്കൽ, വികാരി ജനറൽ റവ. ഡോ. മാത്യു ചൂരപൊയ്കയിൽ, ലിതെർലാൻഡ് സമാധാനരാഞ്ജി പള്ളിവികാരി റവ. ഫാ. ജിനോ അരീക്കാട്ട് ഐസിബിഎസ,് പ്രസ്റ്റണ്‍ റീജണൽ കോ ഓർഡിനേറ്റർ റവ. ഫാ. സജി തോട്ടത്തിൽ, രൂപത ജുഡീഷ്യൽ വികാർ റവ. ഫാ. സോണി കടംതോട്, സെക്രട്ടറി റവ. ഫാ. ഫാൻസുവ പത്തിൽ, മിഷൻ ഡയറക്ടർ റവ. ഫാ. മാത്യു മുളയോലിൽ എന്നിവർ തിരുക്കർമ്മങ്ങളിൽ സഹകാർമ്മികരായി. പ്രസ്റ്റണിലും ലീഡ്സിലും ഒരുക്കിയിരുന്ന സ്നേഹവിരുന്നിൽ പങ്കുചേർന്നു വിശ്വാസികൾ സന്തോഷം പങ്കുവച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ നിന്നു അദ്ദേഹം നാട്ടിലേക്ക് യാത്ര തിരിക്കും
റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്