ഫ്രാങ്ക്ഫർട്ട്: മികച്ച ശാസ്ത്ര നേട്ടങ്ങളിലൂടെ ഫ്രാങ്ക്ഫുർട്ട് സിറ്റിയുടെ ഉന്നമനത്തിനായി നൽകിയ സംഭവനകൾക്ക് ബനേഷ് ജോസഫിനെ ആദരിച്ചു. ഡിസംബർ 6 ന് ഫ്രാങ്ക്ഫുർട്ട് സിറ്റിയുടെ ചരിത്ര പ്രസിദ്ധമായ കൈസർ ഹാളിൽ നടത്തിയ ചടങ്ങിൽ വിവിധ രാജ്യങ്ങളിലെ കോണ്‍സുൽ ജനറൽ·ാർ, സിറ്റി ഭരണാധികാരികൾ, സാമൂഹികസാംസ്കാരിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോണ്‍സുൽ ജനറൽ പ്രതിഭാ പാർക്കർ, പ്രസ് ഇൻഫർമേഷൻ അന്റ് കൾച്ചറൽ കോണ്‍സുൽ സോണിയാ ഡഹിയാ എന്നിവർ നേരിട്ട് ഈ ചടങ്ങിൽ പങ്കെടുത്ത് ബനേഷ് ജോസഫിനെ ആദരിച്ചു.
സ്വിറ്റസർലൻഡിലെ പ്രസിദ്ധമായ ഹെത്ത് സൂറിച്ചിൽ നിന്നും ഡോക്ടറേറ്റിനുശേഷം 2014ൽ മേരി ക്യൂറി പോസ്റ്റ് ഡോക്ടറൽ സയന്റിസ്റ്റ് ആയാണ് ബനേഷ് ജർമനിയിൽ എത്തിയത്. 2016ൽ യൂണിവേഴ്സിറ്റിയിലെ കോളാബോറേറ്റിവ് റിസർച്ച് സെന്ററിൽ പ്രൊജക്റ്റ് ലീഡറായി. 2017 ൽ അഡോൾഫ്മെസർ പ്രൈസും 2018 ൽ ജർമൻ ബയോഫിസിക്കൽ സൊസൈറ്റിയുടെ യങ് ഇൻവെസ്റിഗേറ്റർ അവാർഡും നേടി. ഈ വർഷം ജർമൻ ഫെഡറൽ ഗൊവെർേ·ന്റിൽ നിന്നും മുപ്പതു ലക്ഷം യൂറോയുടെ റിസർച്ച് ഗ്രാന്േറാടു കൂടി എമ്മി നോതെർ റിസർച്ച് ഗ്രൂപ്പ് ലീഡറായി. ജനുവരി മുതൽ ഫ്രാങ്ക്ഫുർട് ഗോയ്ഥെ യൂണിവേഴ്സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോഫിസിക്സിൽ പുതിയ ഫാക്കൽറ്റി മെന്പറായി ഗവേഷണവും തുടരുന്നു.
റിപ്പോർട്ട്: ജോർജ് ജോണ്‍