+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്ക് പ്ര​സ്റ്റ​ണ്‍ ക​ത്തീ​ഡ്ര​ലി​ൽ സ്വീ​ക​ര​ണം ന​ൽ​കി

പ്ര​സ്റ്റ​ണ്‍: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ൽ അ​ജ​പാ​ല​ന സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ത​ല​വ​നും പി​താ​വു​മാ​യ ക​ർ​ദ്ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഗ്രേ​റ്റ
മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്ക്  പ്ര​സ്റ്റ​ണ്‍ ക​ത്തീ​ഡ്ര​ലി​ൽ സ്വീ​ക​ര​ണം ന​ൽ​കി
പ്ര​സ്റ്റ​ണ്‍: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ൽ അ​ജ​പാ​ല​ന സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ത​ല​വ​നും പി​താ​വു​മാ​യ ക​ർ​ദ്ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ലാ​ബാ​ർ രൂ​പ​ത​യു​ടെ ആ​സ്ഥാ​ന​മാ​യ പ്ര​സ്റ്റ​ണ്‍ സെ​ന്‍റ് അ​ൽ​ഫോ​ൻസാ ക​ത്തീ​ഡ്ര​ൽ സ​ന്ദ​ർ​ശി​ച്ചു വി. ​ബ​ലി അ​ർ​പ്പി​ച്ചു.

രാ​വി​ലെ പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന അ​ഭി. പി​താ​വി​നെ​യും ലാ​ൻ​കാ​സ്റ്റ​ർ രൂ​പ​താ മെ​ത്രാ​ൻ മാ​ർ പോ​ൾ സ്വാ​ർ​ബൈ​ക്കി​നെ​യും ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ, ക​ത്തി​ഡ്ര​ൽ വി​കാ​രി റ​വ ഡോ. ​മാ​ത്യു ചൂ​ര​പൊ​യ്ക​യി​ൽ, ചാ​ൻ​സി​ല​ർ റ​വ. ഡോ. ​മാ​ത്യു പി​ണ​ക്കാ​ട്ട്, സെ​മി​നാ​രി റെ​ക്ട​ർ റ​വ. ഡോ. ​ബാ​ബു പു​ത്ത​ൻ​പു​ര​ക്ക​ൽ, ഫാ. ​ഫാ​ൻ​സ്വാ പ​ത്തി​ൽ, കൈ​ക്കാ​ര​ൻ​മാ​ർ, പ​ള്ളി ക​മ്മ​റ്റി​യ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് കാ​നോ​നി​ക സ്വീ​ക​ര​ണം ന​ൽ​കി. തു​ട​ർ​ന്ന് ക​ത്തീ​ഡ്ര​ലി​ലെ​ത്തി​യ മേ​ജ​ർ ആ​ർ​ച് ബി​ഷ​പ്പ് , മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ , മാ​ർ പോ​ൾ സ്വ​ർ​ബെ​ക്ക് എ​ന്നി​വ​രോ​ടൊ​പ്പം വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

ക​ർ​ത്താ​വി​ന്‍റെ സു​വി​ശേ​ഷം സ​ഭ​യു​ടെ പ്ര​ബോ​ധ​ന​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു ജീ​വി​തം ന​യി​ച്ച​വ​രാ​ണ് ഓ​രോ വി​ശ്വാ​സി​യെ​ന്നും, ര​ക്ഷ​യു​ടെ മാ​ർ​ഗ​ത്തി​ലേ​ക്ക് ക്രി​സ്തു​മാ​ർ​ഗ​ത്തി​ലേ​ക്കു മ​റ്റു​ള്ള​വ​രെ​ക്കൂ​ടി ന​യി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം ഓ​രോ​രോ​രു​ത്ത​ർ​ക്കും ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ​യു​ള്ള സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

സീ​റോ മ​ല​ബാ​ർ സ​ഭാ അം​ഗ​ങ്ങ​ൾ പു​ല​ർ​ത്തു​ന്ന വി​ശ്വാ​സ തീ​ക്ഷ്ണ​ത​യും കു​ടും​ബ​ങ്ങ​ൾ ഒ​ന്നി​ച്ചു ന​ട​ത്തു​ന്ന ഞാ​യ​റാ​ഴ്ച ആ​ചാ​ര​ണ​വും ബ്രി​ട്ട​നി​ലെ ത​ദ്ദേ​ശീ​യ​രാ​യ ആ​ളു​ക​ൾ​ക്കു ഏ​റെ പ്ര​ചോ​ദ​ന​വും മാ​തൃ​ക​യു​മാ​ണെ​ന്ന് ല​ൻ​കാ​സ്റ്റ​ർ രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ പോ​ൾ സ്വാ​ർ ബെ​ക്ക് പ​റ​ഞ്ഞു. ക​ത്തീ​ഡ്ര​ൽ സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വേ​മെ​ന്‍റി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും മേ​ജ​ർ ആ​ർ​ച് ബി​ഷ​പ് നി​ർ​വ​ഹി​ച്ചു. കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കു​വാ​നും അ​ദ്ദേ​ഹം സ​മ​യം ചി​ല​വി​ട്ടു.

റി​പ്പോ​ർ​ട്ട്: ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ