+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുകെയിലെ വേദികളെ ഇളക്കി മറിക്കാൻ റിമ കല്ലിങ്കലിന്‍റെ നേതൃത്വത്തിൽ "മഴവിൽ മാമാങ്കം'

ലണ്ടൻ: പ്രശസ്ത സൗത്ത് ഇന്ത്യൻ സിനിമാതാരവും നർത്തകിയുമായ റിമ കല്ലിങ്കലിലിന്‍റെ നേതൃത്വത്തിൽ "മഴവിൽ മാമാങ്കം' എന്ന പേരിൽ മെഗാഷോ യുകെയിൽ കവൻട്രിയിൽ മാർച്ച് ഒന്നിനും ലണ്ടനിലെ ഇലിഫോർഡിൽ മാർച്ച് മൂന്നിനും
യുകെയിലെ വേദികളെ ഇളക്കി മറിക്കാൻ റിമ കല്ലിങ്കലിന്‍റെ നേതൃത്വത്തിൽ
ലണ്ടൻ: പ്രശസ്ത സൗത്ത് ഇന്ത്യൻ സിനിമാതാരവും നർത്തകിയുമായ റിമ കല്ലിങ്കലിലിന്‍റെ നേതൃത്വത്തിൽ "മഴവിൽ മാമാങ്കം' എന്ന പേരിൽ മെഗാഷോ യുകെയിൽ കവൻട്രിയിൽ മാർച്ച് ഒന്നിനും ലണ്ടനിലെ ഇലിഫോർഡിൽ മാർച്ച് മൂന്നിനും നൃത്ത സംഗീത സന്ധ്യ നടത്തുന്നു. ‌
ഈ പ്രവർത്തന വർഷം നടത്തുവാനിരിക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിനാണ് വേൾഡ് മലയാളി ഫെഡറേഷൻ "മഴവിൽ മാമാങ്കം" മെഗാ ഷോ ഒരുക്കിയിരിക്കുന്നത്.

റീമാ കല്ലിങ്കലിനോടോപ്പം പാടി തകർക്കാൻ പ്രശസ്ത ഗായകനും നടനും യുവജനങ്ങളുടെ ഹരവുമായ സിദ്ധാർത്ഥ മേനോൻ, ഇന്ത്യൻ ഐഡൽ പ്രോഗ്രാമിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന ഗായികയായ ലക്ഷ്മി ജയൻ, കലാഭവൻ മണിയുടെ പിന്തുടർച്ചക്കാരിയും നാടൻ പാട്ടുകളുടെ രാജകുമാരിയുമായ പ്രസീത, വയലിനിസ്റ്റും ഗായകനുമായ മനോജിനോടുമൊപ്പം റിമാ കല്ലിങ്കലിന്‍റെ ഉടമസ്ഥതയിലുള്ള മാമാങ്കം സ്‌കൂൾ ഓഫ് ഡാൻസിലെ പ്രശസ്തരായ നർത്തകരും നർത്തകികളും ഈ മെഗാഷോയിൽ ഒന്നിക്കുന്നു.

യുകെയിൽ ആദ്യമായാണ് ഇത്തരം ഒരു സംഗീത നൃത്ത സന്ധ്യ സംഘടിപ്പിക്കുന്നത്. കണ്ടമ്പററി ഡാൻസ് രംഗത്തെ സൗത്തിന്ത്യയിലെ ഏറ്റവും നല്ല നൃത്ത സംഘമാണ് റീമ കല്ലിങ്കൽ നയിക്കുന്ന "മാമാങ്കം'.

വർണ ശബളമായ സംഗീത നൃത്ത "മഴവിൽ മാമാങ്ക' ത്തിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി വേൾഡ് മലയാളി ഫെഡറേഷൻ യുകെ ചാപ്റ്റർ പ്രസിഡന്‍റ് റവ.ഡീക്കൻ ജോയിസ് പള്ളിക്കമ്യാലിൽ അറിയിച്ചു.