+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂറോപ്യൻ രാജ്യമായ ലക്സംബർഗിൽ പൊതുഗതാഗതം സൗജന്യം

ലക്സംബർഗ്: പൊതുഗതാഗതം സൗജന്യമാക്കുന്ന ആദ്യ രാജ്യമായി ലക്സംബർഗ്. ട്രെയിൻ, ബസ് എന്നിവയടക്കം മുഴുവൻ പൊതുഗതാഗത സംവിധാനങ്ങളും സൗജന്യമാക്കാനാണ് ഈ യൂറോപ്യൻ യൂണയൻ രാജ്യത്തിന്‍റെ തീരുമാനം. സാവിയർ ബെറ
യൂറോപ്യൻ രാജ്യമായ ലക്സംബർഗിൽ പൊതുഗതാഗതം സൗജന്യം
ലക്സംബർഗ്: പൊതുഗതാഗതം സൗജന്യമാക്കുന്ന ആദ്യ രാജ്യമായി ലക്സംബർഗ്.
ട്രെയിൻ, ബസ് എന്നിവയടക്കം മുഴുവൻ പൊതുഗതാഗത സംവിധാനങ്ങളും സൗജന്യമാക്കാനാണ് ഈ യൂറോപ്യൻ യൂണയൻ രാജ്യത്തിന്‍റെ തീരുമാനം.

സാവിയർ ബെറ്റൽ എന്ന ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയാണ് രണ്ടാം
തവണയും പ്രധാനമന്ത്രിയായി ചുമതലയേറ്റത്. തലസ്ഥാനമായ ലക്സംബർഗ് സിറ്റിയിലെ കടുത്ത ഗതാഗത തടസം ലഘൂകരിക്കാനുംകൂടിയാണ് പുതിയ പരിഷ്കരണം കൊണ്ടുവന്നത്.

ഫ്രാൻസ്, ജർമനി, ബെൽജിയം എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് ലക്സംബർഗ്. രണ്ട് ലക്ഷത്തിലേറെ പേർ ഓരോ ദിവസവും തൊഴിൽ ആവശ്യാർഥം അയൽ രാജ്യങ്ങളിൽനിന്ന് ഇവിടെയെത്തുന്നതായാണ് കണക്ക്.

റിപ്പോർട്ട്: ജോർജ് ജോൺ