ഏകദിന ബൈബിൾ കണ്വൻഷൻ
11:13 PM Dec 06, 2018 | Deepika.com
ബംഗളൂരു: ഇൻഫന്റ് ജീസസ് പ്രെയർ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഏകദിന ബൈബിൾ കണ്വൻഷൻ ഈമാസം എട്ടിന് വിവേക്നഗർ ഇൻഫന്റ് ജീസസ് ദേവാലയത്തിൽ നടക്കും. ദേവാലയത്തിലെ തീർഥാടനകേന്ദ്രത്തിലെ അഞ്ചാം നമ്പർ ഹാളിൽ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചു വരെ നടക്കുന്ന കണ്വൻഷന് ഫാ. ജയിംസ് കൂന്തറയും ബ്രദർ ജോൺസണും ഇൻഫന്റ് ജീസസ് പ്രാർഥനാ കൂട്ടായ്മയും നേതൃത്വം നല്‍കും. കണ്‍വൻഷനോടനുബന്ധിച്ച് മലയാളത്തിലുള്ള വചനപ്രഘോഷണവും ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9980621391, 9845623525.