+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലിവർപൂളിൽ മാർ ജോർജ് ആലഞ്ചേരിക്ക് സ്വീകരണവും ബർക്കിൻഹെഡ് മിഷന്‍റെ ഉദ്ഘാടനവും ഡിസംബർ എട്ടിന്

ലിവർപൂൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സ്ഥാപനത്തിനുശേഷം ആദ്യ ഇടവക ആയി പ്രഖ്യാപിക്കപ്പെട്ട ലിതർലാൻഡ് ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ സീറോ മലബാർ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സന്ദർ
ലിവർപൂളിൽ മാർ ജോർജ് ആലഞ്ചേരിക്ക് സ്വീകരണവും ബർക്കിൻഹെഡ് മിഷന്‍റെ ഉദ്ഘാടനവും ഡിസംബർ എട്ടിന്
ലിവർപൂൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സ്ഥാപനത്തിനുശേഷം ആദ്യ ഇടവക ആയി പ്രഖ്യാപിക്കപ്പെട്ട ലിതർലാൻഡ് ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ സീറോ മലബാർ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സന്ദർശനം നടത്തുന്നു.

ഡിസംബർ എട്ടിന് (ശനി) വൈകുന്നേരം അഞ്ചിന് ദേവാലയങ്കണത്തിൽ എത്തുന്ന മാർ ജോർജ് ആലഞ്ചേരിക്കും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിനും വികാരി ഫാ. ജിനോ അരീക്കാട്ടിന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകും. തുടർന്ന് കർദിനാളിൻെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും ബാർക്കിൻഹെഡ് മിഷന്‍റെ പ്രഖ്യാപനവും നടക്കും.

പ്രസ്റ്റൺ റീജണിലേയും രൂപതയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള മറ്റു വൈദികർ, സന്യസ്തർ , അൽമായ പ്രമുഖർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ