+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രെക്സിറ്റ്: യൂറോപ്യൻ കുടിയേറ്റക്കാർക്ക് മുൻഗണന നഷ്ടപ്പെടും

ലണ്ടൻ: ബ്രെക്സിറ്റ് നടപ്പാകുന്നതോടെ യൂറോപ്യൻ യൂണിയനിൽനിന്നുള്ള കുടിയേറ്റക്കാർക്ക് ബ്രിട്ടനിൽ ഇതര രാജ്യക്കാരെ അപേക്ഷിച്ച് ലഭിക്കുന്ന മുൻഗണന നഷ്ടപ്പെടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. സിഡ
ബ്രെക്സിറ്റ്: യൂറോപ്യൻ കുടിയേറ്റക്കാർക്ക് മുൻഗണന നഷ്ടപ്പെടും
ലണ്ടൻ: ബ്രെക്സിറ്റ് നടപ്പാകുന്നതോടെ യൂറോപ്യൻ യൂണിയനിൽനിന്നുള്ള കുടിയേറ്റക്കാർക്ക് ബ്രിട്ടനിൽ ഇതര രാജ്യക്കാരെ അപേക്ഷിച്ച് ലഭിക്കുന്ന മുൻഗണന നഷ്ടപ്പെടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ.

സിഡ്നിയിൽനിന്നുള്ള എൻജിനീയർമാരെ ഡൽഹിയിൽനിന്നുള്ള സോഫ്റ്റ് വെയർ ഡെവലപ്പർമാരെയോ അപേക്ഷിച്ച് യൂറോപ്യൻ യൂണിയനിൽനിന്നുള്ളഅവിദഗ്ധ തൊഴിലാളികൾക്ക് ഇപ്പോൾ കുടിയേറ്റത്തിൽ മുൻഗണന ലഭിക്കുന്നുണ്ട്. ഇതിനു പകരം, പൂർണമായും കഴിവുകളെ അടിസ്ഥാനമാക്കിയായിരിക്കും ഭാവിയിൽ മുൻഗണന നിശ്ചയിക്കുക എന്നും പ്രധാനമന്ത്രി വിശദീകരിക്കുന്നു.

പിൻമാറ്റ കരാർ പൂർണമായി അംഗീകരിക്കപ്പെട്ട കഴിഞ്ഞെന്നു സിബിഐ ഭാരവാഹികളുടെ യോഗത്തിൽ തെരേസ അവകാശപ്പെട്ടു. എന്നാൽ, ആക്രമണോത്സുകമായ പരാമർശങ്ങളാണ് തെരേസ മേ നടത്തിയിരിക്കുന്നതെന്നാണ് സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയന്‍റെ പ്രതികരണം. ബ്രെക്സിറ്റ് പിൻമാറ്റ കരാറിന്‍റെ കരട് പാസാക്കിയെടുക്കാനുള്ള വാദഗതിയാണിതെന്ന് നിരീക്ഷകർ കരുതുന്നത്.

അതേസമയം, പിൻമാറ്റ കരാറിലെ ഐറിഷ് അതിർത്തി സംബന്ധിച്ച വ്യവസ്ഥയെ ശക്തമായി എതിർക്കുന്ന ഡിയുപി തെരേസയുടെ കുടിയേറ്റ പരാമർശത്തോടു പ്രതികരിക്കാൻ തയാറായില്ല. ചില വിഷയങ്ങളിൽ അവർ കരാറുമായി യോജിക്കുന്നു എന്നാണ് സൂചന.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ