ഫ്രാങ്ക്ഫർട്ട്: യൂറോപ്പിൽ വിലക്കയറ്റം അസാധാരണ വേഗത്തിൽ വളരുന്നു. കഴിഞ്ഞ മാസം ഒക്ടോബറിനേക്കാൾ 2.2 ശതമാനം വിലക്കയറ്റമാണ് ഈ മാസം നവംബറിൽ ഉണ്ടായിരിക്കുന്നത്. യൂറോപ്യൻ സ്റ്റാറ്റിക്സ് ബ്യൂറോ പുറത്ത് വിട്ട കണക്കുകളിലാണ് ഈ അസാധാരണ വിലക്കയറ്റം കാണിക്കുന്നത്. യൂറോപ്പിലെ വില വർധനവ് ശതമാനക്കണക്കിൽ താഴെ പറയുന്നവയാണ്. ഹീറ്റിംഗ് ഓയിൽ 35.6; പെട്രോൾ, ഡീസൽ 17.6; സൂപ്പർ പെട്രോൾ 11.8. ആഹാരസാധനങ്ങൾ, സസ്യ-പലചരക്കുകളിൽ 2.8; വീട്ട് വാടക 1.5.
സാധാരണ ജനങ്ങൾക്കും കുറഞ്ഞ പെൻഷൻ വാങ്ങി ജീവിക്കുന്നവർക്കും കുടുബത്തിൽ ഭാര്യക്കും ഭർത്താവിനും ജോലിയില്ലാത്തവർക്കും ഈ വിലക്കയറ്റം ഒരു വലിയ ഭാരമാണ്. കുറഞ്ഞ പെൻഷൻ വാങ്ങി ജീവിക്കുന്നവർ തികച്ചും ദാരിദ്യത്തിലാണെന്ന് ജർമൻ പെൻഷനേഴ്സ് സംഘടന പറഞ്ഞു. ജർമനിയിലെ പ്രവാസികളെയും ഈ റിക്കോർഡ് വിലവർധന ഒരു പരിധി വരെ ബാധിച്ചിട്ടുണ്ട്.
റിപ്പോർട്ട്: ജോർജ് ജോണ്