സ്റ്റോക്ക് ഓണ്‍ ട്രെൻഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സ്റ്റോക്ക് ഓണ്‍ ട്രെൻഡ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കുട്ടികളുടെ വാർഷികത്തോടനുബന്ധിച്ചു നടന്ന ഓൾ യുകെ ബൈബിൾ ക്വിസ് മത്സരത്തിൽ ലിവർപൂൾ ലിതെർലാൻഡ് ഒൗർ ലേഡി ക്വീൻ ഓഫ് പീസ് ഇടവക അംഗങ്ങളായ ആൽവിൻ സാലൻ, മിലൻ ടോം എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സ്റ്റോക്ക് ഓണ്‍ ട്രെൻഡിലെ ജോയേൽ ജോർജ്, പാട്രിക് ജോസഫ്, ബിർമിംഗ്ഹാമിലെ ആൽവിൻ സെബാസ്റ്റ്യൻ, ലീവിയ മരിയ മനോ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. സമ്മാനാർഹരായവർക്കു ഡിസംബർ ഒന്നിന് ബിർമിംഗ്ഹാം ബഥേൽ കണ്വൻഷൻ സെന്ററിൽ വച്ചു നടക്കുന്ന കുട്ടികളുടെ വാർഷികം സമാപനത്തോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
യുകെയിലെ വിവിധ സെന്ററുകളിൽ നിന്നെത്തിയ 58 ടീമുകളിൽ 116 കുട്ടികൾ പങ്കെടുത്ത ക്വിസ് മത്സരം റവ. ഫാ. ടെറിൻ മുള്ളക്കരയാണ് നിയന്ത്രിച്ചത്. സ്റ്റോക്ക് ഓണ്‍ ട്രെൻഡ് സീറോ മലബാർ ചാപ്ലിൻ റവ. ഫാ. ജോർജ് എട്ടുപറയിൽ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ