+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കിലോഗ്രാമിന് പുതിയ നിർവചനം ; 2019 ൽ പ്രാബല്യത്തിലാവും

പാരീസ്: കിലോഗ്രാമിനെ നിർവചിച്ചിരിക്കുന്ന രീതിയിൽ ശാസ്ത്രജ്ഞർ മാറ്റം വരുത്തി.നിലവിൽ പ്ലാറ്റിനം അധിഷ്ഠിത ഇൻഗൊത് എന്ന ലോഹക്കട്ടയുടെ ഒരു കിലോ തൂക്കത്തെ ’ലെ ഗ്രാൻഡ് കെ യാണ് ഒരു കിലോ തൂക്കത്തിന്‍റെ അട
കിലോഗ്രാമിന് പുതിയ നിർവചനം  ; 2019 ൽ പ്രാബല്യത്തിലാവും
പാരീസ്: കിലോഗ്രാമിനെ നിർവചിച്ചിരിക്കുന്ന രീതിയിൽ ശാസ്ത്രജ്ഞർ മാറ്റം വരുത്തി.നിലവിൽ പ്ലാറ്റിനം അധിഷ്ഠിത ഇൻഗൊത് എന്ന ലോഹക്കട്ടയുടെ ഒരു കിലോ തൂക്കത്തെ ’ലെ ഗ്രാൻഡ് കെ യാണ് ഒരു കിലോ തൂക്കത്തിന്‍റെ അടിസ്ഥാനമായി കണക്കാക്കുന്നത്. പാരീസിലെ സെയിന്‍റ് ക്ളൗഡ് മ്യൂസിയത്തിലെ ലോക്കറിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്.1889 മുതലാണ് ഗ്രാന്‍റ് കെ യെ (International Prototype Kilogram / Le Grand K or IPK) ഒരു കിലോഗ്രാമിന്‍റെ അടിസ്ഥാനമായി കണക്കാക്കിയിരിക്കുന്നത്. ആഗോളതലത്തിൽ ഒരു കിലോഗ്രാം ഇതനുസരിച്ചാണ് നിജപ്പെടുത്തിയിരിക്കുന്നത്. ഇതിനാണ് ആധുനിക ലോകം പുതിയ നിർവചനം ഇപ്പോൾ നൽകിയിരിക്കുന്നത്.

വെള്ളിയാഴ്ച, പാരീസിലെ വെഴ്സാലൈസ് കൊട്ടാരത്തിൽ ചേർന്ന ഇരുപത്തിയാറാമത് ശാസ്ത്രഗവേഷകരുടെ യോഗത്തിലാണ് (General Conference on Weights and Measures "https://www.bipm.org/en/cgpm-2018/) പുതിയ നിർവചനം എഴുതി ചേർക്കപ്പെട്ടത്. വോട്ടിനിട്ടാണ് തീരുമാനം കൈക്കൊണ്ടത്. ഇതനുസരിച്ച് ലോഹകട്ടയ്ക്കുപകരം സമവാക്യം സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.എന്നാൽ യുകെയിലെ നാഷ‍ണൽ ഫിസിക്കൽ ലാബോറട്ടറിയിലെ പെർഡി വില്യംസ് എന്ന ശാത്രഞ്ജ ഇതിനെ അനുകൂലിച്ചില്ല.

ജർമൻ ഭൗതികശാസ്ത്രജ്ഞനായ മാക്സ് പ്ലാങ്ക് നിർദ്ദേശിച്ച പ്ളാങ്ക്സ് കോണ്‍സ്റ്റന്‍റ ആധാരമാക്കിയാണ് പുതിയ സമവാക്യം. ശേഷം പേരുള്ള ചിഹ്നം എച്ച് ഉപയോഗിച്ച് സൂചിപ്പിച്ചത് വൈദ്യുതധാര അടിസ്ഥാനമാക്കിയുള്ള സമവാക്യമാണ് അളവായി നിർണയിക്കുന്നത്. വൈദ്യുതധാര മാഗ്നെറ്റിക് റേഡിയേഷനിൽ ഒരു ഫോട്ടോണ്‍ വഹിയ്ക്കുന്ന ഉൗർജ്ജത്തിന്‍റെ അളവ് എച്ച്(വ) എന്ന ഇംഗ്ളീഷ് അക്ഷരം കൊണ്ടാണ് മാക്സ് പ്ളാങ്ക് സൂചികയാക്കിയത്. ഇതാണ് മാക്സ് പ്ളാങ്ക് കോണ്‍സ്റ്റന്‍റ്.

തത്വത്തിൽ, ശാസ്ത്രജ്ഞർ ഒരു കിലോ, വൈദ്യുതി എന്നിവയുടെ ഗുരുത്വാകർഷണശക്തിയെ പ്രതിരോധിക്കുന്നത് ആവശ്യമാണ് കണക്കിലെടുത്താണ് പുതിയ നിർവചനങ്ങളുടെ മാറ്റം.
1858 ൽ ജർമനിയിലെ ഗോട്ടിങ്ങനിലാണ് മാക്സ് ഏണ്‍സ്റ്റ് ലുഡ്വിഗ് പ്ളാങ്ക് ജനിച്ചത്. 1947 ൽ മരിച്ചു.ക്വാണ്ടം ഫിസിക്സിന്‍റെ സ്ഥാപകനാണ്. 1919 ൽ ഫിസിക്സിനുള്ള നോബേൽ പുരസ്കാരം നേടി.

വൈദ്യുതിയുടെ അളവുകോലായ ആംപിയർ, താപനില അളക്കുന്ന തെർമോ ഡൈനാമിക് ടെന്പറേച്ചർ ആയ കെൽവിൻ, പദാർഥത്തിന്‍റെ അളവു പറയുന്ന മോൾ എന്നിവയുടെ നിർവചനത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.പുതിയ നിർവചനം 2019 മേയ് 20 ന് പ്രാബല്യത്തിലാവും.

റിപ്പോർട്ട്:ജോസ് കുന്പിളുവേലിൽ