+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇറ്റലിയിൽ വർഷത്തിൽ 20 ദിവസം മ്യൂസിയം സന്ദർശനം സൗജന്യം

റോം: ഇറ്റലിയിൽ സർക്കാർ ഉടമസ്ഥതയിലുള്ള മ്യൂസിയങ്ങളിൽ ഇനി വർഷത്തിൽ ഇരുപതു ദിവസം പ്രവേശനം സൗജന്യം. നിലവിൽ വർഷത്തിൽ 12 ഞായറാഴ്ചകളിലാണ് സൗജന്യ പ്രവേശനം അനുവദിച്ചിരുന്നത്.സൗജന്യ സന്ദർശനം അടുത്ത വർഷം അവ
ഇറ്റലിയിൽ വർഷത്തിൽ 20 ദിവസം മ്യൂസിയം സന്ദർശനം സൗജന്യം
റോം: ഇറ്റലിയിൽ സർക്കാർ ഉടമസ്ഥതയിലുള്ള മ്യൂസിയങ്ങളിൽ ഇനി വർഷത്തിൽ ഇരുപതു ദിവസം പ്രവേശനം സൗജന്യം. നിലവിൽ വർഷത്തിൽ 12 ഞായറാഴ്ചകളിലാണ് സൗജന്യ പ്രവേശനം അനുവദിച്ചിരുന്നത്.

സൗജന്യ സന്ദർശനം അടുത്ത വർഷം അവസാനിപ്പിക്കാനുള്ള സർക്കാർ നീക്കം നേരത്തെ കടുത്ത പ്രതിഷേധങ്ങൾക്കു കാരണമായിരുന്നു. ഇതു കണക്കിലെടുത്താണ് സൗജന്യ ദിവസങ്ങളുടെ എണ്ണം കൂട്ടിയിരിക്കുന്നത്. ഇത് ഞായറാഴ്ച മാത്രമാക്കാതെ മറ്റു ദിവസങ്ങളിലും കൂടി സജ്ജീകരിക്കും.

എല്ലാ മാസവും ആദ്യ ഞായറാഴ്ച എന്ന രീതിയിലാണ് നിലവിൽ 12 സൗജന്യ പ്രവേശന ദിവസങ്ങൾ അനുവദിച്ചിരുന്നത്. ഇനി ഓരോ മ്യൂസിയത്തിനും പ്രത്യേക ദിവസങ്ങളിലായിരിക്കും സൗജന്യ ദിവസങ്ങൾ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ