+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരളാ ടൂറിസം: ഫ്രാങ്ക്ഫർട്ടിൽ റോഡ് ഷോ നടത്തി

ഫ്രാങ്ക്ഫർട്ട്: കേരളാ ടൂറിസം ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോണ്‍സുലേറ്റ്, ഇന്ത്യൻ ടൂറിസം ഓഫീസ് എന്നിവരുമായി സഹകരിച്ച് റോഡ് ഷോ നടത്തി. ഫ്രാങ്ക്ഫർട്ട് മാർക്കറ്റ് സ്ട്രാസെ 01 ലെ സ്റ്റാട്ട് ഹൗസിൽ നടത്തിയ റ
കേരളാ ടൂറിസം: ഫ്രാങ്ക്ഫർട്ടിൽ റോഡ് ഷോ നടത്തി
ഫ്രാങ്ക്ഫർട്ട്: കേരളാ ടൂറിസം ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോണ്‍സുലേറ്റ്, ഇന്ത്യൻ ടൂറിസം ഓഫീസ് എന്നിവരുമായി സഹകരിച്ച് റോഡ് ഷോ നടത്തി. ഫ്രാങ്ക്ഫർട്ട് മാർക്കറ്റ് സ്ട്രാസെ 01 ലെ സ്റ്റാട്ട് ഹൗസിൽ നടത്തിയ റോഡ് ഷോയിൽ ജർമനിയിലെ ക്ഷണിക്കപ്പെട്ട ജർമൻ-ഇന്ത്യൻ ടൂർ ഓപ്പറേറ്റർമാർ പങ്കെടുത്തു.

ഇന്ത്യൻ ടൂറിസം ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ അജിത് സിംഗ് പങ്കെടുത്തവർക്കും അതിഥികൾക്കും സ്വാഗതം ആശംസിച്ചു. ഫ്രാങ്ക്ഫർട്ട് ഇന്ത്യൻ കോണ്‍സൽ ജനറൽ പ്രതിഭാ പാർക്കർ റോഡ് ഷോ ഉദ്ഘാടനം ചെയ്തു. പ്രതിഭാ പാർക്കർ സ്വയം നടത്തിയ കേരളാ ടൂർ അനുഭവം വിവരിച്ചു.

കേരളത്തിന്‍റെ മനോഹാരിതയും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും അവയുടെ മനോഹര ദൃശ്യങ്ങളും കാണിക്കുന്ന വീഡിയോ കേരളാ ടൂറിസം സെക്രട്ടറി റാണി ജോർജ് ഐഎഎസ് പ്രദർശിപ്പിച്ചു. മണലാരുണ്യവും മരുഭൂമിയും അഗ് നിപർവതവും ഒഴിച്ച് എല്ലാം തികഞ്ഞ മനോഹരമായ മറ്റൊരു സ്ഥലം ലോകത്ത് മറ്റൊരിടത്തും കാണാൻ സാധിക്കുകയില്ലെന്ന് റാണി ജോർജ് പറഞ്ഞു. അത്താഴവിരുന്നോടെ പരിപാടി അവസാനിച്ചു.

റിപ്പോർട്ട്: ജോർജ് ജോൺ