+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുകെയിൽ വൈദികർക്കായി ദിവ്യകാരുണ്യ ആരാധന; ലെസ്റ്ററിൽ ഇന്ന് സമാപിക്കും.19 മുതൽ വാർവിക്കിൽ

ലണ്ടൻ: കത്തോലിക്കാ സഭയുടെ അഭിഷിക്തന്മാരായ വൈദികരെ പ്രത്യേകം സമർപ്പിച്ചുകൊണ്ട് 2018 നവംബർ മുതൽ ഒരുവർഷത്തേക്ക്‌ യുകെ യിൽ വിവിധ സ്ഥലങ്ങളിലായി നടത്തപ്പെടുന്ന ദിവ്യകാരുണ്യ ആരാധന ഇന്ന് ലെസ്റ്ററിൽ സമാപിച്ച്
യുകെയിൽ വൈദികർക്കായി ദിവ്യകാരുണ്യ ആരാധന; ലെസ്റ്ററിൽ ഇന്ന് സമാപിക്കും.19 മുതൽ വാർവിക്കിൽ
ലണ്ടൻ: കത്തോലിക്കാ സഭയുടെ അഭിഷിക്തന്മാരായ വൈദികരെ പ്രത്യേകം സമർപ്പിച്ചുകൊണ്ട് 2018 നവംബർ മുതൽ ഒരുവർഷത്തേക്ക്‌ യുകെ യിൽ വിവിധ സ്ഥലങ്ങളിലായി നടത്തപ്പെടുന്ന ദിവ്യകാരുണ്യ ആരാധന ഇന്ന് ലെസ്റ്ററിൽ സമാപിച്ച്‌ 19 ന് വാർവിക്കിൽ ആരംഭിക്കും.

കർത്താവിന്‍റെ അഭിഷിക്തരിലൂടെ സഭ അനുദിനം വളരേണ്ടതിന് ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ ഉടനീളം വിവിധ സ്ഥലങ്ങളിൽ പരിശുദ്ധ പരമ ദിവ്യകാരുണ്യം എഴുന്നള്ളിച്ച് ഉയർത്തിക്കൊണ്ട് പ്രത്യേക മധ്യസ്ഥ പ്രാർഥനക്ക്‌ ഗ്രേറ്റ് ബ്രിട്ടൻ രൂപതയും ഫാ.സേവ്യർ ഖാൻ വട്ടായിൽ , ഫാ.സോജി ഓലിക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള അഭിഷേകാഗ്നി മിനിസ്ട്രീസും ചേർന്നാണ് തുടക്കം കുറിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് ആരാധന.

കാലഘട്ടത്തിന്‍റെ ആവശ്യകതകൾക്കനുസൃതമായ പൂർണ യോഗ്യതയിലേക്ക് വൈദികരെ പരിശുദ്ധ കന്യാമറിയത്തിന്‍റെ പ്രത്യേക മധ്യസ്ഥതയാൽ വളർത്തുന്നതിന് ഒരുക്കമായി നടക്കുന്ന ആരാധനയുടെയും പ്രാർത്ഥനയുടെയും ആദ്യഘട്ടം നവംബറിൽ ബർമിങ്ഹാമിലെ സെന്‍റ് ജെറാർഡ് കാത്തലിക് ചർച്ചിൽ നടന്നു.

പള്ളിയുടെ വിലാസം: St Mary Immaculate Church, Warwick, 45, west street, CV34 6AB

വിവരങ്ങൾക്ക്: ടോമി ചെമ്പോട്ടിക്കൽ ‭07737 935424‬.