ലണ്ടൻ: ബ്രെക്സിറ്റ് കരട് ഉടന്പടിയിൽ പ്രതിഷേധിച്ചു തെരേസ ഭരണകൂടത്തിലെ നാലു മന്ത്രിമാർ രാജിവച്ചു. ബ്രെക്സിറ്റ് സെക്രട്ടറി ഡൊമിനിക് രാബ്, വർക് ആൻഡ് പെൻഷൻ സെക്രട്ടറി എസ്തർ മേക്വയ് ഉൾപ്പടെ നാലുപേർ രാജിവച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ബ്രെക്സിറ്റിന് സംബന്ധിച്ച് കരട് ഉടന്പടി ബുധനാഴ്ചയാണ് മേയ് മന്ത്രിസഭ അംഗീകരിച്ചത്. ഇതിൽ നിന്ന് പത്തു മന്ത്രിമാർ വിട്ടു നിൽക്കുകയും ചെയ്തിരുന്നു. ഉടന്പടിയിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളുമായി ഒരിക്കലും പൊരുത്തപ്പെട്ടു പോകാൻ കഴിയില്ലാത്തത് കൊണ്ടാണ് രാജിയെന്ന് ഡൊമിനിക് റാബ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ബ്രിട്ടീഷ് ജനതയ്ക്കും രാജ്യത്തിനും എതിരായുള്ള വ്യവസ്ഥകളാണ് കരട് ഉടന്പടിയിൽ ചേർത്തിരിക്കുന്നതെന്ന് റാബ് ആരോപിച്ചു. യൂറോപ്യൻ യൂണിയൻ നേതാക്കളുടെ ഉച്ചകോടി ഈ മാസം 25ന് ചേരാൻ ഇരിക്കെ മന്ത്രിമാരുടെ രാജി മേയ് സർക്കാരിന് കനത്ത ആഘാതമായി.
2019 മാർച്ച് 19നാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ടു പോകുന്നത്. മന്ത്രിമാരുടെ രാജിയിൽ പ്രധാന മന്ത്രി മേയ് പ്രതികരിച്ചു. ഉടന്പടി അംഗീകരിച്ചു എങ്കിലും ഇനിയും ചർച്ച ആവാമെന്നും അവർ പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ