വിയന്ന: ഇൻഡോ ഓസ്ട്രിയൻ സ്പോർട്സ് ക്ലബ് (ഐഎഎസ്സി) ഇരുപതാമത്തെ ജൂബിലി വർഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. ആവേശം അലതല്ലിയ മത്സരങ്ങൾ വിയന്നയിലെ പുതുതലമുറയുടെ പങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായി. പതിനഞ്ചിലധികം ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.
20 വയസിനു മുകളിലുള്ളവരുടെ ഗ്രൂപ്പിൽ കേരള യുണൈറ്റഡ് ജേതാക്കളായി. ഐഎഎസ്സി എ ടീമും, ഐഎഎസ്സി കാട്ടാസും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഈ വിഭാഗത്തിലെ ഏറ്റവും നല്ല കളിക്കാരനായി ടോം കുഞ്ഞുപറന്പിലും, ഗോളിയായി ജസ്റ്റിൻ കാരയ്ക്കാട്ടും, ടോപ് സ്കോററായി സാം വലിയപുറവും തെരഞ്ഞെടുക്കപ്പെട്ടു.
20 വയസിനു താഴെയുള്ളവരുടെ മത്സരത്തിൽ ഐഎഎസ്സി കുട്ടപ്പൻസ് വിയന്ന ബ്ലാസ്റ്റേഴ്സിനെ പരാജപ്പെടുത്തി കപ്പിൽ മുത്തമിട്ടു. എഫ്.സി വിയന്ന മൂന്നാം സ്ഥാനം കരസ്ഥമാക്കി. ടോപ് സ്കോററായി ഫെബിൻ പുത്തൻവീട്ടിലും, ഗോളിയായി നവീൻ തുരുത്തുമേലും തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും നല്ല കളിക്കാരനുള്ള ട്രോഫി അലക്സാണ്ടർ അഞ്ചേരിൽ കരസ്ഥമാക്കി.
13 വയസിനു താഴെയുള്ളവരുടെ മത്സരത്തിൽ ഐഎഎസ്സി 1, ഐഎഎസ്സി 2 എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ബേസിൽ തലപ്പിള്ളിൽ നല്ല കളിക്കാരനായും ഗോളിയായി ദാവീദ് ജോർജ്ജും ഈ വിഭാഗത്തിൽ ട്രോഫികൾ കരസ്ഥമാക്കി.
വർഷങ്ങളായി ടീമുകളെ ഏകോപിക്കുന്നതിലും, ക്രമീകരണങ്ങൾ ഒരുക്കുന്നതിലും നൽകിയ സംഭാവനകൾ കണക്കിലെടുത്ത് അന്േറാണ് ടോം, കെവിൻ ഉഴുന്നുപുറം, ഹാരി മേലേടത്ത്, മാർട്ടിൻ മതുപ്പുറത്ത് എന്നിവരെ ടൂർണ്ണമെന്റിൽ ക്ലബ് ആദരിച്ചു.
ക്ലബിന്റെ ജൂബിലി ആഘോഷിച്ച ടൂർണമെന്റിൽ ഐഎഎസ്സിയുടെ സ്ഥാപക പ്രസിഡന്റ് പാപ്പച്ചൻ പുന്നയ്ക്കൽ ഉദ്ഘാടനപ്രസംഗം നടത്തി. ഫുട്ബോൾ കോഓർഡിനേറ്റർ സജി മതുപ്പുറത്ത് നന്ദി അറിയിച്ചു. അന്റോണ് ടോം, ഘോഷ് അഞ്ചേരിൽ, പ്രിൻസ് പത്തിപറന്പിൽ, വിനോദ് യേശുദാസ്, ജോജൻ തറമംഗലത്തിൽ, ജോബി ജോർജ്, പ്രദീപ് പൗലോസ്, സോജി മതുപ്പുറം, റെസി പാലമറ്റം, റോസി പുന്നയ്ക്കൽ, ബിന്ദു ജോണ് എന്നിവർ ടൂർണമെന്റിന്റെ നടത്തിപ്പിന് സഹായങ്ങൾ നൽകി.
റിപ്പോർട്ട്: ജോബി ആന്റണി