റോം: റോമിലെ ലത്തീൻ മലയാളി വിശ്വാസികൾ വി. ഫ്രാൻസിസ് സേവ്യറുടെ നാമധേയത്തിലുള്ള ഇടവക ദേവലായത്തിൽ നവംബർ 18ന് ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിക്കും. വികാരി ഫാ. സനു ഒൗസേഫിന്റെ നേതൃത്വത്തിൽ ക്രിസ്തുരാജ പാദപൂജയും തുടർന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ നവ വൈദികനായ ഫാ. ഡേവിഡ്സണ് മുഖ്യകാർമികത്വത്തിൽ വി.കുർബാനയും ഉണ്ടായിരിക്കും.
വെട്ടുകാട് ഇടവകാംഗങ്ങൾ നേതൃത്വം നല്കുന്ന തിരുനാളിൽ കൊല്ലം രൂപതാംഗവും കപ്പുച്ചിൻ സഭാംഗവുമായ ഫാ. സെബാസ്റ്റ്യൻ വചന സന്ദേശം നൽകും. സ്നേഹവിരുന്നോടെ തിരുനാൾ സമാപിക്കും. ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷത്തത്തിലേയ്ക്ക് റോമിലെ എല്ലാ വിശ്വാസികളെയും കമ്മിറ്റി ക്ഷണിച്ചു.
റിപ്പോർട്ട്: ജെജി മാത്യു മാന്നാർ