വിയന്ന: പ്രോസി ഗ്ലോബൽ ചാരിറ്റി ഫൗണ്ടേഷൻ ഒസയുവ ഫൗണ്ടേഷനുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ’ഹോപ്പ് ഫോർ ദി ബെസ്റ്റ്’ ചാരിറ്റി ഗാല നവംബർ 17ന് നടക്കപ്പെടും. വിവിധ പരിപാടികൾ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ നൈജീരിയയുടെ അംബാസിഡർ വിവിയൻ ഒക്കെക്കോ മുഖ്യ അതിഥിയായിരിക്കും.
നിരവധി രാജ്യങ്ങളിൽ നിന്നുള്ളവരുടെ കലാപ്രകടനങ്ങളും ഭക്ഷണ പാനീയങ്ങളും ലൈവ് സംഗീതസദസും ചാരിറ്റി ഷോയുടെ മുഖ്യ ആകർഷണമായിരിക്കും. വിയന്നയിലെ ഇരുപതാമത്തെ ജില്ലയിലുള്ള റഫായേൽഗാസെ 11ലാണ് പരിപാടികൾ നടക്കപ്പെടുന്നത്.
ചാരിറ്റി പ്രോഗ്രാമിലൂടെ ലഭിക്കുന്ന തുക നൈജീരിയയിലെ ബെനിൻ സിറ്റിയിലുള്ള നിരാലംബരായ കുട്ടികളെ സഹായിക്കാൻ ലഭ്യമാക്കും. കഴിഞ്ഞ അഞ്ച് വർഷമായിട്ട് വിയന്നയിൽ നടക്കുന്ന ഹോപ്പ് ഫോർ ദി ബെസ്റ്റ് ഇതിനോടകം വിവിധ രാജ്യങ്ങളിലെ നിരവധിപേർക്ക് തുണയായി. പ്രോസി ഗ്ലോബൽ ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ ഏവരെയും പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്തു.
റിപ്പോർട്ട്: ജോബി ആന്റണി