ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ അയർലൻഡ് പ്രോവിൻസിന്റെ ക്രിസ്മസ് പുതുവത്സരാഘോഷം ഡിസംബർ 29 ശനിയാഴ്ച ഗ്രിഫിത്ത് അവന്യൂ സ്കൂൾ ഹാളിൽ നടത്തപ്പെടുന്നു. (Scoil Mhuire Boys' National School, Griffith Avenue, Dublin 9)
ഉച്ചയ്ക്കുശേഷം മൂന്നിന് ആരംഭിക്കുന്ന ടാലെന്റ് ഷോയിൽ സംഘനൃത്തങ്ങൾ, ഹാസ്യ സ്കിറ്റുകൾ, കുട്ടികളുടെ ഗാനമേള, കരോൾ തുടങ്ങി വിവിധ കലാപരിപാടികൾ ഉൾപ്പെടുന്നു.
ഡബ്ല്യൂഎംസി കലാതിലകം പുരസ്കാരങ്ങളും ’നൃത്താഞ്ജലി & കലോത്സവം 2018’ വിജയികൾക്കുള്ള പുരസ്കാരങ്ങളും ആഘോഷങ്ങളോടൊപ്പം നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. മൂന്നാമത് ഡബ്ല്യുഎംസി സോഷ്യൽ റെസ്പോൻസിബിലിറ്റി അവാർഡും അന്നേദിവസം പ്രത്യേക ചടങ്ങിൽ സമ്മാനിക്കും. ഡബ്ലുഎംസി എക്സിക്യൂട്ടീവ് കൗണ്‍സിൽ അംഗം റ്റിജോ മാത്യുവാണ് ക്രിസ്തുമസ് പുതുവത്സരാഘോഷത്തിന്റെ കോഡിനേറ്റർ.
അയർലൻഡിലെ എല്ലാ മലയാളികളെയും ഡബ്ലുഎംസിയുടെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
റിപ്പോർട്ട്: ജെയ്സണ്‍ ജോസഫ്