ലണ്ടൻ: ഗ്രേറ്റ്് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വനിതകളുടെ സംഘടനയായ വിമൻസ് ഫോറം രൂപീകൃതമായിട്ട് നവംബർ 12ന് ഒരു വർഷം തികയുന്നു. അഭി. ജോസഫ് സ്രാന്പിക്കൽ പിതാവ് രക്ഷാധികാരിയായി രൂപതയിലെ വനിതകളുടെ ഉന്നമനത്തിനായും സ്ത്രീ ശാക്തീകരണത്തിനുമായി 2017 നവംബർ 12ന് രുപം കൊടുത്ത വിമൻസ് ഫോറം ഇന്ന് യൂറോപ്പിലെ തന്നെ ശക്തമായ ഒരു സ്ത്രീ സംഘടന ആയി മാറ്റിയ ദൈവത്തിന് നന്ദി അർപ്പിക്കുന്നതായി വിമൻസ് ഫോറം പ്രസിഡന്റ് ജോളി മാത്യു അറിയിച്ചു.
രൂപതയുടെ നിരവധി ഇടവകകളിൽ വനിതകൾക്കായി സെമിനാറുകൾ, ക്ലാസുകൾ, സാമൂഹ്യ പ്രവർത്തനങ്ങൾ, മദ്ധ്യസ്ഥ പ്രാർഥനകൾ, ആരാധനകൾ എന്നിവ സംഘടിപ്പിക്കാൻ കഴിഞ്ഞു എന്നത് അഭിമാനകരവും അതിലേറെ സന്തോഷകരവുമാണെന്നും തുടർന്നുള്ള വർഷങ്ങളിൽ എല്ലാ മാസ് സെന്ററുകൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുമെന്നും ജോളി മാത്യു പറഞ്ഞു.
വിമൻസ് ഫോറത്തിന്റെ വളർച്ചക്കും പ്രവർത്തനങ്ങൾക്കും അതീവ താൽപര്യം എടുത്ത് മേൽനോട്ടം വഹിച്ച അഭി. ജോസഫ് സ്രാന്പിക്കൽ പിതാവിനും എല്ലാവിധ സഹകരണങ്ങളും പ്രാർഥനകളും കൊണ്ട് സംഘടനയെ വളർച്ചയുടെ പാതയിലേക്ക് നയിക്കുന്ന എല്ലാ വൈദീകർക്കും സിസ്റ്റേഴ്സിനും പ്രത്യേകമായി പ്രാരംഭ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച സിസ്റ്റർ മേരി ആനിനും നിലവിൽ ഫോറത്തിന്റെ ആനിമേറ്ററായ സിസ്റ്റർ ഷാരോണിനും, വളരെ ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങൾക്കും റീജണ്‍ ഭാരവാഹികൾക്കും, സംഘടനയിലെ എല്ലാ അംഗങ്ങൾക്കും, മദ്ധ്യസ്ഥ പ്രാർഥനകൾക്കും മീഡിയ പ്രവർത്തനങ്ങൾക്കും സഹകരിക്കുന്ന മരിയൻ മിനിസ്ട്രിക്കും പ്രസിഡന്റ് നന്ദി അറിയിച്ചു.
റിപ്പോർട്ട്: ജെഗി ജോസഫ്