ഹൈഡൽബർഗ് : ജർമനിയിലെ ഇന്ത്യൻ ഓർത്തഡോക്സ് സഭ ഹൈഡൽബർഗ് ഇടവകയുടെ ആഭിമുഖ്യത്തിൽ പുണ്യശ്ലോകനായ പരി. പരുമല തിരുമേനിയുടെ 118-ാമത് ഓർമ്മപ്പെരുനാൾ ഭക്തിപൂർവം ആഘോഷിച്ചു.
ഹൈഡൽബർഗിലെ മാർക്കുസ് ഇവാജ്ജലിയ്ക്കൽ ദേവാലയത്തിൽ നവംബർ 10 ന് ശനിയാഴ്ച രാവിലെ പത്തിന് ആരംഭിച്ച വിശുദ്ധകർമ്മങ്ങൾക്ക് ബൽജിയത്ത് നിന്നെത്തിയ ഫാ. ആഷു അലക്സാണ്ടർ നേതൃത്വം വഹിച്ചു. വി. കുർബാനയെ തുടർന്ന് റാസയും കൈമുത്തും നേർച്ച വിളന്പും, സമൂഹവിരുന്നും നടത്തപ്പെട്ടു.
പ്രാർഥനയും സേവനവും സമന്വയിപ്പിച്ചു ആധ്യാത്മികവും സാമൂഹ്യവുമായ മേഖലകളിൽ പരിശുദ്ധിയുടെ പരിമളം പരത്തിയ മലങ്കരസഭയുടെ പ്രഖ്യാപിത പരിശുദ്ധന്റെ ഓർമ്മപ്പെരുന്നാൾ ആഘോഷത്തിൽ പങ്കെടുക്കുവാൻ നിരവധി വിശ്വാസികളെത്തിയിരുന്നു. ശോശാമ്മ വർഗീസ്, അന്നമ്മ കുരുവിള എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ