സൂറിച്ച്: സ്വിറ്റസർലൻഡില മലയാളികൾക്ക് എന്നും പുതുമയാർന്ന പ്രോഗ്രാമുകൾ അവതരിപ്പിച്ചു പ്രശംസകൾ നേടിയിട്ടുള്ള സ്വിറ്റസർലൻഡിലെ പ്രമുഖ മലയാളി സംഘടനയായ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് എല്ലാ വർഷവും ഓണാഘോഷങ്ങളിലൂടെ പ്രശസ്തരായ കലാകാര·ാരെ സ്വിസ് മലയാളികൾക്കായി പരിചയപ്പെടുത്തുകയും, നിരവധി സ്റ്റേജ് ഷോകൾ സൂറിച്ചിൽ സംഘടിപ്പിക്കുകയും ചെയ്തശേഷം വീണ്ടുമൊരു മുഴുനീള നൃത്ത സംഗീത മെഗാഷോയുമായി എത്തുന്നു "മഴവിൽ മാമാങ്കം'.
ന്ധമഴവിൽ മാമാങ്കംന്ധ എന്ന ടൈറ്റിൽ പേരിൽ പ്രശസ്ത സൗത്ത് ഇന്ത്യൻ സിനിമാതാരവും നർത്തകിയുമായ റിമ കല്ലിങ്കലിലിന്റെ നേതൃത്വത്തിലുള്ള മെഗാഷോയിൽ പ്രശസ്ത ഗായകനും നടനും യുവജനങ്ങളുടെ ഹരവുമായ സിദ്ധാർത്ഥ മേനോൻ, ഫ്ളവേഴ്സ് ടീവിയിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന ഗായികയായ ലക്ഷ്മി ജയൻ, കലാഭവൻ മണിയുടെ പിന്തുടർച്ചക്കാരിയും നാടൻ പാട്ടുകളുടെ രാജകുമാരിയുമായ പ്രസീത, നല്ലൊരു വയലിനിസ്റ്റും ഗായകനുമായ മനോജിനോടുമൊപ്പം റിമാ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള മാമാങ്കം സ്കൂൾ ഓഫ് ഡാൻസിലെ പ്രശസ്തരായ നർത്തകരും നർത്തകികളും ഈ മെഗാഷോയിൽ ഒന്നിക്കുന്നു.
2019 ഫെബ്രുവരി 24നു സുറിച്ച ഹോർഗനിൽ നടത്തപ്പെടുന്ന മെഗാഷോയുടെ ലോഗോ പ്രകാശനവും ആദ്യ ടിക്കറ്റ് വിൽപനയും അഫൊൾട്ടണിൽ വച്ചു വർണശബളമായ ചടങ്ങിൽ നടത്തപ്പെട്ടു. ബി ഫ്രണ്ട്സിന്റെ പ്രസിഡന്റ് ബിന്നി വെങ്ങപ്പള്ളിയും ജനറൽ സെക്രട്ടറി റ്റോമി വിരുത്തിയേലും ചേർന്ന് ലോഗോ പ്രകാശനം ചെയ്തു. ഷോയുടെ കോർഡിനേറ്റർസായ ടോമി തൊണ്ടാംകുഴിയും ജോസ് പെല്ലിശ്ശേരിയും ചേർന്ന് ആദ്യ ടിക്കറ്റ്, സ്വിറ്റസർലൻഡിലെ പ്രശസ്ത ഗായകനായ എൽബിൻ എബി മുണ്ടക്കലിനും ഭാര്യയും പ്രശസ്ത നർത്തകിയുമായ സ്മിത എൽബിനും നൽകി നിർവഹിച്ചു. ട്രഷറർ ജോയ് തടത്തിൽ ആദ്യ ടിക്കറ്റിന്റെ ഫീസ് സ്വീകരിച്ചു.
മഴവിൽ മാമാങ്കത്തിന്റെ സുഗമമായ നടത്തിപ്പിനായി നാൽപതു അംഗങ്ങളുടെ വിപുലമായ വിവിധ കമ്മറ്റികളും രൂപീകരിച്ചു . സൂറിച്ചിനടുത്തുള്ള ഹോർഗനിലെ ഏറ്റവും പുതിയതായി നവീകരിക്കപ്പെട്ട ഏകദേശം 900 പേർക്കിരിക്കാവുന്ന മനോഹരമായ ഹാളിലാണ് പ്രോഗ്രാം ഒരുക്കിയിരിക്കുന്നത് . ഹാളിന്റെ പരിസരത്തു വിപുലമായ കാർ പാർക്കിംഗിനുള്ള സ്വകര്യവും സംഘാടകർ ഏർപ്പെടുത്തിയിട്ടുണ്ട്.
2019 ഫെബ്രുവരി 24 ഞായറാഴ്ച 14.30നു ഡോർ ഓപ്പണ് ചെയ്യുകയും മൂന്നുമണിക്ക് ഷോ ആരംഭിക്കുകയും ചെയ്യും . രുചിയേറിയ ഇന്ത്യൻ,കേരളാ ഭക്ഷണവും പ്രേക്ഷകർക്കായി സംഘാടകർ ഒരുക്കുന്നുണ്ട് . മനോഹരമായ ഈ നൃത്ത സംഗീത സന്ധ്യയിൽ പങ്കെടുക്കുവാൻ സ്വിറ്റസർലൻഡിലെ എല്ലാ കലാസ്വാദകരെയും സംഘടക സമിതി മഴവിൽ മാമാങ്കം ഷോയിലേക്കു സ്വാഗതം ചെയ്തു.
ടിക്കറ്റ് റിസേർവേഷനായി ബന്ധപ്പെടുക : 076 343 28 62 ,076 564 51 12 ിൃശ2018ിീ്ല12ാമ്വമ്ശഹബവെീം.ഷുഴ
റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ