ബംഗളൂരു: ബാബുസാപാളയ സെൻറ് ജോസഫ് ഇടവകയിലെ ഫാ. മാത്യു തോയലിൽ സ്മാരക മതബോധനകേന്ദ്രം ഉദ്ഘാടനവും സ്മരണിക പ്രകാശനവും ഈമാസം നാലിന് നടന്നു. വൈകുന്നേരം അഞ്ചിനു നടന്ന ദിവ്യബലിയിൽ മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആൻറണി കരിയിൽ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് മതബോധനകേന്ദ്രത്തിന്റെ ആശീർവാദകർമം മാർ ആന്റണി കരിയിൽ നിർവഹിച്ചു. വിൻസെൻഷ്യൻ സഭ സെൻറ് ജോസഫ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. മാത്യു കക്കാട്ടുപിള്ളിൽ വിസി ഉദ്ഘാടനകർമം നിർവഹിച്ചു.
തുടർന്ന് വൈകുന്നേരം ഏഴിനു നടന്ന പൊതുസമ്മേളനത്തിൽ വികാരി റവ.ഡോ. ഷിൻറോ മംഗലത്ത് വിസി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഇടവകയിലെ പിതൃവേദിയുടെ നേതൃത്വത്തിൽ തയാറാക്കിയ സ്മരണികയുടെ പ്രകാശനവും തിയോളജി ഡിഗ്രി കോഴ്സ് ഉദ്ഘാടനവും നടന്നു. പിതൃവേദി പ്രസിഡൻറ് കെ.ജെ. ബൈജു, ഇടവക ട്രസ്റ്റി സാബു, ജോയി വെള്ളാറ തുടങ്ങിയവർ പ്രസംഗിച്ചു. രാത്രി എട്ടിന് എയ്മ മ്യൂസിക് ബാൻഡ് അവതരിപ്പിച്ച ബാംഗളൂർ വേവ്സ് ഗാനസന്ധ്യ അരങ്ങേറി.
ബാബുസാപാളയ മതബോധന കേന്ദ്രം ഉദ്ഘാടനവും സ്മരണിക പ്രകാശനവും
10:35 PM Nov 12, 2018 | Deepika.com