+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വചനത്തിന്‍റെ പ്രവർത്തികൾ അനന്തമാണ്: മാർ ജോസഫ് സ്രാമ്പിക്കൽ

ബ്രിസ്റ്റോൾ: വചനം മാംസമായ ഈശോയുടെ പ്രവർത്തികൾ അദ്ഭുതകരവും അനന്തവുമാണന്നും അതിന്‍റെ വ്യാപ്തി മനസിലാക്കാൻ നാം പരിശുദ്ധ കന്യാമറിയത്തേപോലെ ഹൃദയ തുറവി ഉള്ളവരായിരിക്കണമെന്നും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ ര
വചനത്തിന്‍റെ പ്രവർത്തികൾ അനന്തമാണ്: മാർ ജോസഫ് സ്രാമ്പിക്കൽ
ബ്രിസ്റ്റോൾ: വചനം മാംസമായ ഈശോയുടെ പ്രവർത്തികൾ അദ്ഭുതകരവും അനന്തവുമാണന്നും അതിന്‍റെ വ്യാപ്തി മനസിലാക്കാൻ നാം പരിശുദ്ധ കന്യാമറിയത്തേപോലെ ഹൃദയ തുറവി ഉള്ളവരായിരിക്കണമെന്നും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ. രൂപതയുടെ രണ്ടാമത് ബൈബിൾ കലോത്സവം ബ്രിസ്റ്റോളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈശോ ചെയ്ത മറ്റു പല കാര്യങ്ങളുമുണ്ട്, അതെല്ലാം എഴുതിയിരുന്നെങ്കിൽ, ആ ഗ്രന്ഥങ്ങൾ ഉൾകൊള്ളാൻ പോലും ഈ ലോകം മതിയാകാതെ വരും. ഈ ബൈബിൾ കലോത്സവം ഈശോയുടെ പ്രവർത്തിയാണ്. പരിശുദ്ധ കന്യാമറിയത്തോടൊപ്പം ഉണ്ണീശോയെ കാണുമ്പോൾ നാം എല്ലാം കാണുന്നു. ഈ ബൈബിൾ കലോത്സവ വേളയിൽ നാം ഈശോയെയും പരിശുദ്ധ കന്യാമറിയത്തെയും നമ്മുടെ ഹൃദയത്തോടൊപ്പം ചേർത്ത് നിർത്തണം- മാർ സ്രാന്പിക്കൽ പറഞ്ഞു.

ബൈബിൾ കലോത്സവത്തിൽ മത്സരങ്ങൾ ഉണ്ടെങ്കിലും യഥാർഥത്തിൽ അത് ലക്ഷ്യം വയ്ക്കുന്നത് ഈശോയെ അറിയുകയും സ്നേഹിക്കുകയുമാണ്. സുവിശേഷത്തിലെ മർത്തയുടെയും മാറിയത്തിന്‍റെയും ചരിത്രത്തിലെ മറിയത്തെയാണ് നാം മാതൃകയാക്കേണ്ടത്. മാർത്ത പല കാര്യങ്ങളിൽ വ്യാപൃതയായിരുന്നപ്പോൾ, മറിയം ഒരു കാര്യം മാത്രം തെരഞ്ഞെടുത്തു. അത് അവളിൽ നിന്ന് എടുത്തുമാറ്റപെടുകയില്ലന്നു ഈശോ പറഞ്ഞു. മറിയം തെരഞ്ഞെടുത്തത് ഈശോയുടെ വചനമാണ്; ഈശോയെ തന്നെയാണ്- മാർ സ്രാന്പിക്കൽ കൂട്ടിച്ചേർത്തു.


ബൈബിൾ കലോത്സവത്തിന്‍റെ സുവനീറും ചടങ്ങിൽ മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു. പത്തിലധികം സ്റ്റേജുകളിലായി ആയിരത്തിയിരുന്നുറോളം മത്സരാർഥികളുടെ മത്സരങ്ങൾ പുരോഗമിക്കുകയാണ്.

സിഞ്ചെല്ലുസ് റവ. ഡോ. മാത്യു ചൂരപൊയ്കയിൽ, രൂപത ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ് ടി, ഫാ ജോസ് അഞ്ചാനിക്കൽ, ഫാ. ജോയി വയലില്‍ സിഎസ്ടി, ഫാ. ടോമി ചിറക്കൽമണവാളൻ, ഫാ. ജോസഫ് വെമ്പാടുംതറ വി.സി., ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, റവ. ഡോ. ബാബു പുത്തൻപുരയ്ക്കൽ, ഫാ. ജിജി പുതുവീട്ടിക്കളം എസ്ജെ, ഫാ. മാത്യു മുളയോലില്‍, ഫാ. ബിനു കിഴക്കേയിളംത്തോട്ടം സിഎംഎഫ്., ഫാ. ഫാന്‍സുവ പത്തില്‍, ഡീക്കൻ ജോസഫ്, സിസ്റ്റർ ഗ്രേസ് മേരി എസ്ഡിഎസ്., സിസ്റ്റർ ലീനാ മേരി എസ്ഡിഎസ്, സിസ്റ്റർ അനൂപ സിഎംസി, സിസ്റ്റർ റോജിറ്റ് സിഎംസി, സിസ്റ്റർ ഷാരോൺ സിഎംസി, ബൈബിള്‍ കലോത്സവം കോഓര്‍ഡിനേറ്റര്‍ ജോജി മാത്യു, കോര്‍ കമ്മിറ്റി അംഗങ്ങളായ സിജി വാദ്യാനത്ത്, റോയി സെബാസ്റ്റ്യന്‍, ഫിലിപ്പ് കണ്ടോത്ത്, അനിതാ ഫിലിപ്പ്, ജെഗി ജോസഫ്, ജോമി ജോണ്‍, ലിജോ പടയാട്ടില്‍, പ്രസാദ് ജോണ്‍, ജോസ് മാത്യു, ബിജു ജോസ്, ജെയിംസ് ഫിലിപ്പ് തുടങ്ങിയവര്‍ കലോത്സവത്തിന് നേതൃത്വം നൽകുന്നു.

രൂപത ബൈബിൾ കലോത്സവത്തിന് ആദിത്യമരുളി വേണ്ട ക്രമീകരണങ്ങൾ ചെയ്തത് ബ്രിസ്റ്റോൾ സെന്‍റ് തോമസ് സമൂഹമാണ്.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്