+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രിസ്റ്റോളിൽ യൂറോപ്പിലെ ഏറ്റവും വലിയ ബൈബിൾ കലാമേളക്ക് ഇന്ന് തിരി തെളിയും

ബ്രിസ്റ്റോൾ: യൂറോപ്പിലെ ഏറ്റവും വലിയ ബൈബിൾ കലാമേളക്ക് ഇന്ന് തിരി തെളിയും. എട്ടു റീജണുകളിൽ കഴിഞ്ഞ രണ്ടു മാസങ്ങളിലായി നടന്നുവന്ന കലാമാമാങ്കത്തിന് ഇന്ന് ബ്രിസ്റ്റോൾ ഗ്രീൻവേ സെന്‍ററിൽ വർണാഭമായ സമാപനം.
ബ്രിസ്റ്റോളിൽ യൂറോപ്പിലെ ഏറ്റവും വലിയ ബൈബിൾ കലാമേളക്ക് ഇന്ന്  തിരി തെളിയും
ബ്രിസ്റ്റോൾ: യൂറോപ്പിലെ ഏറ്റവും വലിയ ബൈബിൾ കലാമേളക്ക് ഇന്ന് തിരി തെളിയും. എട്ടു റീജണുകളിൽ കഴിഞ്ഞ രണ്ടു മാസങ്ങളിലായി നടന്നുവന്ന കലാമാമാങ്കത്തിന് ഇന്ന് ബ്രിസ്റ്റോൾ ഗ്രീൻവേ സെന്‍ററിൽ വർണാഭമായ സമാപനം.

പത്തു വേദികളിലായി രാവിലെ ഒന്പതു മുതൽ വൈകിട്ട് ആറു വരെ നടക്കുന്ന ബൈബിൾ അധിഷ്ഠിത കലാമത്സ്സരങ്ങളിൽ ആയിരത്തി ഇരുന്നൂറിൽ പരം കലാകാരന്മാർ വിവിധ ഇനങ്ങളിലായി മാറ്റുരക്കും. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി സംഘാടകസമിതി, കൺവീനർ ഫാ. പോൾ വെട്ടിക്കാട്ടിന്‍റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.

രാവിലെ 8.30 നു രജിസ്ട്രേഷൻ ആരംഭിക്കും. ഒന്പതിന് ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ബൈബിൾ പ്രതിഷ്ഠ നടത്തി ഉദ്‌ഘാടനം നിർവഹിക്കും. തുടർന്ന്, കലോത്സവത്തിന്റെ സ്മരണാർഥം പ്രസിദ്ധീകരിക്കുന്ന പ്രത്യേക സുവനീർ പ്രകാശനം നടക്കും. അതിനു ശേഷം പത്തു വേദികളിലായി മതസരങ്ങൾ ആരംഭിക്കും. റീജണൽ മത്സരങ്ങളിൽ വ്യക്തിഗത ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കിട്ടിയവരും ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നാം സ്ഥാനം കിട്ടിയവരുമാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. വൈകിട്ട് 6.30 നു നടക്കുന്ന സമ്മാനദാന ചടങ്ങുകളിൽ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യാതിഥിയായിരിക്കും.

വിപുലമായ ഒരുക്കങ്ങളുമായാണ് സംഘാടകസമിതി അതിഥികളെ സ്വാഗതം ചെയ്യുന്നത്. ദൂരെനിന്നും വരുന്നവർക്കും നേരത്തെ എത്തുന്നവർക്കുമായി താമസസൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന സ്റ്റാളുകൾ പ്രവർത്തിക്കുന്നതായിരിക്കും. ബസുകളിലും സ്വകാര്യ വാഹനങ്ങളിലുമായി വരുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. മത്സരങ്ങളിൽ മൂല്യനിർണയം നടത്തുന്നതിന് വിദഗ്ദരായ വിധികർത്താക്കളുടെ സേവനം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ പത്തു വർഷത്തിലധികമായി ബൈബിൾ കലോത്സവം സംഘടിപ്പിക്കുന്ന ബ്രിസ്റ്റോൾ കൂട്ടായ്മയുടെ പ്രവർത്തനപരിചയവും പരിപാടികളുടെ സുഗമമായ നടത്തിപ്പിന് സഹായകമാകും.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്